Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബീക്കൺ ലീഡർ വുമൺസ് അവാർഡ് അഡ്വ. ഇ സിന്ധു ഏറ്റുവാങ്ങി


ബീക്കൺ ലീഡർ വുമൺസ് അവാർഡ് അഡ്വ. ഇ സിന്ധു ഏറ്റുവാങ്ങി

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച “സശക്ത് പഞ്ചായത്ത്‌ നേത്രി അഭിയാൻ ” ബീക്കൺ അവാർഡ് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ ഇ സിന്ധുവിന് സമ്മാനിച്ചു .

വനിതാ ദിനത്തോട് അനുബന്ധിച്ചു ന്യൂഡൽഹി വിഗ്യാൻ ഭവനിൽ വച്ചു നടന്ന രാജ്യത്തെ തിരഞ്ഞെടുത്ത വനിതാ ജനപ്രതിനിധികൾ ക്കായി സംഘടിപ്പിച്ച ദ്വിദിന കൺവെങ്ഷനിൽ വച്ചു 
ബഹു കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് സഹമന്ത്രി ശ്രീ SP സിംഗ് ബാഗേൽ,  ബഹു:കേന്ദ്ര   ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നാ പൂർണ്ണ ദേവി,  ബഹു:യൂത്ത് അഫയെഴ്സ് സഹമന്ത്രി ശ്രീ രക്ഷാ നിഖിൽ ഖാഡ്സെ,  ബഹു പഞ്ചായത്തീരാജ് സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്  എന്നിവർ ചേർന്നു സമ്മാനിച്ചു .
സംസ്ഥാനത്തു പഞ്ചായത്ത്‌ രാജ് സംവിധാനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ജനപ്രതിനിധികളിൽ നിന്നാണ് സംസ്ഥാനത്തു നിന്നുള്ള ബീക്കൺ ലീഡറെ തിരഞ്ഞെടുക്കുന്നത്.  
പെരുമ്പടപ്പ് ബ്ലോക്കിന് തുടർച്ചയായി 5 തവണ സ്വരാജ് ട്രോഫി പുരസ്കാരത്തിനു അർഹമാക്കിയതും,  ഇത്തവണത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ലഭിച്ചതും , ബ്ലോക്ക് പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ട പദ്ധതികളും ചുമതലകളും കൃത്യമായി നടപ്പാക്കിയും , നവീനവും മാതൃക പരവുമായ പദ്ധതികൾ കൊണ്ടുവന്നും ഭരണ രംഗത്ത് നടത്തിയ ഇടപെടലുകളും ആണ് ബീക്കൺ അവാർഡിന് അർഹമാക്കിയത് .

ഇന്നത്തെ പരിപാടിയിൽ അഡ്വ സിന്ധു കേരളത്തെ പ്രതിനിധീകരിച്ചു പ്രബന്ധം അവതരിപ്പിച്ചു.  
വനിതാ ശാക്തീകരണം,  സാമൂഹിക നീതി , മാലിന്യ സംസ്കരണം , മണ്ണ് - ജലം - വായു എന്നിവയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര വികസനം എന്നിവ തദ്ദേശ സ്ഥാപന ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് എങ്ങിനെ നടപ്പാക്കാം എന്ന 
വിഷയത്തിലായിരുന്നു  അവതരണം. പ്രവർത്തനങ്ങളുടെ വീഡിയോ പ്രസേന്റെഷനും നടത്തി . അവതരണത്തിന്, മോഡറേറ്റർ ആയിരുന്ന ശ്രീമതി ദേബശ്രീ മുഖർജി പ്രത്യേകമായി അഭിനന്ദിക്കുകയും,  എല്ലാം കാണുന്നതിനായി കേരളം സന്ദർശിക്കുമെന്നും അറിയിച്ചു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments