പതിനെട്ടര കാവുകളിൽ ഇന്ന് കുംഭഭരണി ഉത്സവം
പതിനെട്ടര കാവുകളിലാണ് പഴയ കാലത്ത് കുംഭഭരണി ഉൽസവങ്ങൾ നടന്നു വന്നിരുന്നത്. പതിനെട്ട് മുഴുവൻ കാവുകളും, ഒരു അരക്കാവും എന്നായിരുന്നു സങ്കൽപ്പം. ഇന്ന് കുംഭഭരണി ഉൽസവം നടക്കുന്ന കാവുകളുടെ എണ്ണം വർധിച്ചു. ഏഴു ദിവസം പാതിരാ താലങ്ങളുടെയും, വ്രതങ്ങളുടെയും നാളുകൾ. എരമംഗലം കണ്ണേങ്കാവ്, ആലിൻചുവട്, തിയ്യത്ത്, വട്ടേക്കാട്ട്, കൊരച്ചനാട്ട്, പനമ്പാട് തെക്കേക്കരവായിൽ, പുഴമ്പ്രം, കപ്ലയങ്ങാട്, മങ്ങാട് എന്നീ ക്ഷേത്രങ്ങളിലാണ് ഈ പ്രദേശത്ത് കുംഭഭരണി ഉൽസവം നടന്നു വരുന്നത്. ഭഗവതി കളങ്ങളും, കളംപാട്ടും, ചോപ്പൻമാരും, ചെണ്ടയും, കോമരവും, താലവും, അന്നദാനവും നിറയുന്ന ഏഴ് ദിനങ്ങൾ. ജാതി മത ഭേദമന്യെ നാട്ടുകാർ ഉറക്കമൊഴിച്ച് താലത്തെ വരവേൽക്കുന്ന കാലം വന്നെത്തി. മാർച്ച് നാലി നാണ് കുംഭഭരണി ഉൽസവം.
'
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments