സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി ലോക വനിതാദിനത്തിൽ പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു
പെരുമ്പടപ്പ്:- വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി സംഘടിപ്പിച്ച സ്നേഹ സംഗമം ചടങ്ങ് ശ്രദ്ധേയമായി. പ്രദേശത്തെ വ്യത്യസ്തവും വൈവിദ്ധ്യവുമായ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെയാണ് സ്നേഹ സംഗമത്തിൽ ആദരിച്ചത്. ആതുര സേവന രംഗത്തെ വ്യക്തികൾ, എഴുത്തുകാർ, അധ്യാപകർ,സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.
പെരുമ്പടപ്പ് പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ സുലൈഖ ഉത്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി റാഷിദ് സൈബർമീഡിയ പങ്കെടുത്തു.
അദ്ധ്യാപകരായ സുനിത ജയരാജ്, അർഷിദ,എന്നിവർ അധ്യക്ഷത വഹിച്ചു. ഷഫീല നാസർ, ജംഷീന, ഡോ.നസ്‌റിൻ മാറഞ്ചേരി, എഴുത്തുകാരായ ദേവൂട്ടി ഗുരുവായൂർ, ഷീബ ദിനേഷ്, നാഹിദ കുഴപ്പുള്ളി, സംരംഭകരായ ഷബ്‌ന ഹക്കീം സീഫോർ കേക്സ്, ഹസ്ബി നാസർ ബേക്ക്ഓഫ്, വ്യാപാരി വ്യവസായി വനിതാ വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ എന്നിവർ സംവദിച്ചു. ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിയ നസ്‌റിൻ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments