സി പി ഐ അയിരൂർ സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഈദ് - വിഷു പുതുവസ്ത്ര വിതരണം ചെയ്തു
ഈദ് - വിഷുപുതുവസ്ത്ര വിതരണം സി പി ഐ അയിരൂർ സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വൃതാനുഷ്ഠാനത്തിനു ശേഷ മുള്ള പെരുന്നാളും സമൃദ്ധിയുടെ വിഷുവും ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വീടുകളിലെത്തി പുതുവസ്ത്രങ്ങൾ നൽകുന്ന പദ്ധതി പെരുമ്പടപ്പ് എൽ സി സെക്രട്ടറി ഒ എം ജയപ്രകാശിന്റെ സാന്നിധ്യത്തിൽ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ, ബ്രാഞ്ച് സെക്രട്ടറി അഡ്വ: എം റസാക്ക്, അസി: സെക്രട്ടറി സക്കീർ ഒലാട്ട് , എൽ സി മെമ്പർ രംഗനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനങ്ങളോടനുബന്ധിച്ച് വ്യത്യസ്ത പരിപാടിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments