ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . താഴത്തേൽപ്പടി ക്ഷീര സഹകരണ സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ ഡോ: ഐശ്വര്യ എൻ. എസ് പദ്ധതി വിശദീകരിച്ചു .
2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപശുവിന് കാലിത്തീറ്റ , പാലിന് സബ്സിഡി , ധാതു ലവണവും വിരമരുന്നും , മൃഗാശുപത്രിക്ക് മരുന്ന് , മുട്ടക്കോഴി വളർത്തൽ , ആട് വളർത്തൽ , എന്നീ വിവിധ പദ്ധതികൾക്കായി 35 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വകയിരുത്തിയതായി പ്രസിഡൻ്റ് പറഞ്ഞു .
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , ഹസീന ഹിദായത്ത് , സൊസൈറ്റി പ്രസിഡന്റ് അശറഫ് ചപ്പയിൽ തുടങ്ങിയവർ സംസാരിച്ചു .വാർഡ് മെമ്പർ ഷീജ സുരേഷ് സ്വാഗതവും , സൊസൈറ്റി സെക്രട്ടറി ലില്ലി നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments