നൈറ്റ് പെട്രോളിങ്ങിനിടെ വടിവാളുമായി പാലപ്പെട്ടി സ്വദേശിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി
ശനിയാഴ്ച പുലർച്ചെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിരിക്കാട് ബീച്ചിന് സമീപത്ത് നൈറ്റ് പെട്രോളലിങ്ങിനു ഇടെയാണ് പെരുമ്പടപ്പ് എസ് ഐയും സംഘവും പാലപ്പെട്ടി സ്വദേശിയെ സംശയാസ്പദമായ രീതിയിൽ കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും വടിവാൾ കണ്ടെടുത്തു. പാലപ്പെട്ടി സ്വദേശി ഷാഹുൽ ഹമീദ് ആണ് പിടിയിലായത്. മുൻപ് ഇയാൾ അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.
പെരുമ്പടപ്പ് സി. ഐ സി. വി ബിജുവിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് എസ് ഐ സി. പി വി ജു, സിപിഒ മാരായ വിഷ്ണു ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments