മുക്കിലിറ തോടുകെട്ടി റോഡും തോടും സംരക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി പൂർത്തീകരിക്കുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ റോഡ് ഇടിഞ്ഞും തോടിലൂടെ ഒഴുക്കില്ലാത്തത് കാരണം കിലോമീറ്ററുകൾ വെള്ളം കെട്ടിനിന്ന് പതിറ്റാണ്ടുകളായി അപകടാവസ്ഥയിൽ നിന്നിരുന്ന മുക്കിലറ നിവാസികൾക്ക് *തോടുകെട്ടി റോഡും - തോടും സംരക്ഷിക്കുന്ന* പദ്ധതിയുടെ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു. പ്രസ്തുത പദ്ധതി പൂർത്തീകരിക്കുന്നതോടെ മുക്കിലറ നിവാസികളുടെ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതി സാക്ഷാൽക്കരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡിവിഷൻ മെമ്പർ എകെ സുബൈർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments