ഗവ: വെളിയങ്കോട് സ്കൂളിൻ്റെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട് പഞ്ചായത്തിലെ വെളിയംകോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അപകടകരമായ അവസ്ഥയിൽ ഭാഗികമായി നിലനിന്നിരുന്നതും ഭൂരിഭാഗം നിലം പതിച്ചധുമായ ചുറ്റുമതിൽ പൂർണ്ണമായും പൊളിച്ചുമാറ്റി മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ നിർമ്മിച്ചതിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, വാർഡ് മെമ്പർ പ്രിയ, പി ടി എ വൈസ് പ്രസിഡണ്ട് പ്രബിത പുല്ലൂണിയിൽ, പ്രിൻസിപ്പൽ നൂറു മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഗിരിവാസൻ സ്വാഗതവും എച്ച് എം രാധിക ടീച്ചർ നന്ദിയും പറഞ്ഞു. പൂർത്തീകരിക്കുന്ന മറ്റു മൂന്ന് പദ്ധതികളുടെ ഉദ്ഘാടന കർമ്മം ഉടൻ നടക്കുമെന്ന് ഡിവിഷൻ മെമ്പർ ശ്രീ എ കെ സുബൈർ ഇതോടൊപ്പം അറിയിച്ചു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments