"അറിവ് " ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന 2024-25 വർഷത്തിലെ തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പരിപാടിയായ "അറിവ് " പദ്ധതിയുടെ ഉദ്ഘാടനം വെളിയൻകോട് തണ്ണിത്തുറ M M അറബിയ ബ്രാഞ്ച് മദ്രസ്സയിൽ വെച്ച് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടൽ ഷംസു . നിർവഹിച്ചു . വാർഡ് മെമ്പർ താഹിർ തണ്ണിത്തുറക്കൽ അധ്യക്ഷത വഹിച്ചു.
പൊന്നാനി മത്സ്യഭവൻ FEO അമൃതഗോപൻ സ്വാഗതം പറഞ്ഞു. ഫിഷറിസ് വകുപ്പിന്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ഫണ്ട് ബോർഡ് ഫിഷറീസ് ഓഫീസർ ബൈജു ക്ലാസ്സ് എടുത്തു. മത്സ്യഫഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പ്രൊജക്റ്റ് ഓഫീസർ സുഫാനയും ഫിഷറീസ് വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് ഹെഡ് ക്വാർട്ടേഴ്‌സ് FEO ശ്രുതിയും ക്ലാസ്സ് എടുത്തു. കടൽ സുരക്ഷ നിയമവശങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും മറൈൻ എൻഫോഴ്‌സിമെന്റ് വിംഗ് സമീറലി ബോധവൽക്കരണം നടത്തി . പഞ്ചായത്ത് മെമ്പർ വേണുഗോപാൽ ആശംസ നേർന്ന് സംസാരിച്ചു . അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അംജദ് KPO നന്ദി പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments