ഇതളുകൾ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . "ഇതളുകൾ " എന്ന പേരിൽ എരമംഗലം കിളിയിൽ പ്ലാസയിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .
ICDS സൂപ്പർ വൈസർ ബേബി സുജാത സ്വാഗതം പറഞ്ഞ കലോത്സവത്തിൽ ഗ്രാമ പഞ്ചായത്തിലെ 32 അങ്കണവാടിയിൽ നിന്നായി 580 തോളം കുരുന്നുകളാണ് വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ചത് . നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിക്കുന്നതിനും , സദസ്സിനെ അഭിമുഖീകരിക്കാൻ കുരുന്നിലേ പ്രാപ്തമാക്കുന്നതിനായി നടത്തപ്പെടുന്ന കലോത്സവം പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റംസി റമീസ്
സെയ്ത് പുഴക്കര , മജീദ് പാടിയോടത്ത് , അങ്കൺവാടി ടീം ലീഡർമാരായ സ്മിത , സിന്ധു , തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments