നിഷാദിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച് യുവകൂട്ടായ്മ
അയിരൂർ. പുതിയിരുത്തിയിൽ അകാലത്തിൽ വിട പറഞ്ഞ നിഷാദിന്റെ കുടുംബത്തിന്റെയും പിഞ്ചു കുഞ്ഞുങ്ങളുടേയും സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടിലെ ഒരു പറ്റം യുവാക്കൾ ചേക്ക്മുക്ക് കൂട്ടായ്മ എന്ന പേരിൽ നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയകരമായി..
ചലഞ്ചിന്റെ ഭാഗമായി സ്വരൂപ്പിച്ചു കിട്ടിയ 1,75,250 രൂപ ഭാരവാഹികൾ നിഷാദ്കുടുംബ സംരക്ഷണ സമിതിക്ക് കൈമാറി..
ചേക്ക്മുക്ക് കൂട്ടായ്മയുടെ ഭാരവാഹികളായ കബീർ മുല്ല, സബീർ, ഷമീർ, അഫ്നാസ്, അസ്ലം എന്നിവർ ചേർന്ന് സമിതിയുടെ ഭാരവാഹികളായ, ഗിരിവാസൻ, നിസാർ പി, ഇല്യാസ്, കുഞ്ഞഹമ്മദ്, യൂസുഫ്നാസർ, എന്നിവർക്ക് തുക കൈമാറി,
ഇതിന് വേണ്ടി പ്രവർത്തിച്ച ചെക്കുമുക്ക് കൂട്ടായ്മ മാതൃകാപരമായ നന്മയാണ് ചെയ്തതെന്ന് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റും രണ്ടാം വാർഡ് മെമ്പറുമായ നിസാർ പി അഭിപ്രായപ്പെട്ടു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments