ലഹരിയുടെ സ്രോതസ്സ് അറിയിക്കുന്നവർക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു പി. ടി. മോഹനകൃഷ്ണൻ ട്രസ്റ്റ്
പൊന്നാനി :നിലവിൽ സമൂഹത്തിൽ ആകെ വ്യാപിച്ച മാരക വിഷമാണ് ലഹരി പ്രായഭേദം ഇല്ലാതെ ഏവരും ലഹരിയുടെ നീരാളിപിടുത്തത്തിൽ അകപ്പെടുന്നു അതിനാൽ തന്നെ ലഹരിയുടെ പിടിയിൽ നിന്നും നമ്മുടെ നാടിനെ മുക്തമാക്കാൻ പി. ടി. മോഹനകൃഷ്ണൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയയെ ഇല്ലാതാകുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽ ലഹരി വില്പന നടത്തുന്നവരെ കുറിച്ച് പൂർണ്ണ വിവരം തെളിവ് സഹിതം ഈ നമ്പറിൽ 99464 45565 വാട്ട്സാപ്പ് വഴി അറിയിക്കുന്നവർക്ക് അയ്യായിരം രൂപ പി. ടി. മോഹനകൃഷ്ണൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാരിതോഷികം നൽകാൻ തീരുമാനിച്ചതായി മോഹനകൃഷ്ണൻ ട്രസ്റ്റ് ചെയർമാനും യു.ഡി. എഫ്. ജില്ലാ ചെയർമാനുമായ പി. ടി. അജയ്മോഹൻ അറിയിച്ചു പോലീസ് എക്സൈസ് ഡിപ്പാർട്മെന്റുകളുമായി സഹകരിച്ചാണ് ലഹരിക്കെതിരെ അവബോധം നൽകാൻ ഈ പദ്ധതി നടത്തുന്നതെന്നും വരും കാലത്തെ സമൂഹത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിറകിൽ ഉണ്ടെന്നും പി. ടി. അജയ്‌മോഹൻ പത്രകുറിപ്പിൽ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments