` എസ് വൈ എസ് ഇഫ്താർ ഖൈമ പൊന്നാനി സോൺ ഉദ്ഘാടനം ചെയ്തു`
പൊന്നാനി: 'വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക്' എന്ന പ്രമേയത്തിൽ എസ് വൈ എസ് പൊന്നാനി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കെ എസ് ആർ ടി സി ബസ്‌സ്റ്റാൻഡ്,ഫയർ സ്റ്റേഷൻ,ഹൈവേയിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാർ എന്നിവർക്ക് വേണ്ടി തയ്യാർ ചെയ്യുന്ന ഇഫ്താർ കിറ്റിൻ്റെ വിതരണോദ്ഘാടനം മുൻ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം കാസിംകോയ ഹാജി നിർവ്വഹിച്ചു. എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡൻ്റ് വി പി എം സുബൈർ ബാഖവി,ജനറൽ സെക്രട്ടറി കെ ഹുസൈൻ അയിരൂർ,കെ വി സക്കീർ,അനസ് അംജദി,ഹംസത്ത്,സുബൈർ സഖാഫി, സി പി അലി അഷ്കർ,താജുദ്ദീൻ നിസാമി,ഷെഫീഖ്, അബൂതാഹിർ, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,അബ്ദുൽ ഹമീദ് സുഹ് രി, ആസിഫ് സഖാഫി,മൊയ്തുമോൻ, നിസാർ, ഷാഫി പി എസ്, എന്നിവർ പങ്കെടുത്തു.എസ് വൈ എസ് പൊന്നാനി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സഹകരണത്തോടെ റംസാൻ ഒന്നിന് ആരംഭിച്ച 'ഇഫ്താർ ഖൈമ'യിൽ റംസാൻ അവസാനം വരെയും നോമ്പ് തുറക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments