Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തുറുവാണം നിവാസികളുടെ ദുരിതത്തിന് അറുതിയായില്ല."നഞ്ച" യിൽ കരുങ്ങി തുറുവാണം പാലം


തുറുവാണം നിവാസികളുടെ ദുരിതത്തിന് അറുതിയായില്ല."നഞ്ച" യിൽ കരുങ്ങി തുറുവാണം പാലം


മാറഞ്ചേരി: ദീർഘകാലമായി യാത്രാ ദുരിതം പേറുന്ന തുറുവാണം ദ്വീപ് നിവാസികൾക്ക് ആശ്വാസമായി വരാൻ പോകുന്ന പാലം "നഞ്ച" യുടെ കുരുക്കിൽപെട്ട് അനന്തമായി നീളുന്നു. 2023 മാർച്ച് 24 ന് ആണ് തുറുവാണം പാലം പണിക്ക് സർക്കാർ 37.01 കോടി രൂപയുടെ ഭരണാനുമതി നൽകുന്നത്. 2024 ഒക്ടോബർ 15 ന് പാലം പ്രവൃത്തിക്ക് 33.02 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. അപ്രോച്ച് റോഡിനും മറ്റുമായി വ്യക്തികൾ വിട്ട് നൽകിയ ഭൂമികളുടെ വിശദാംശങ്ങൾ ആർ.ഡി.ഒ ക്ക് സമർപ്പിച്ചിട്ടുമുണ്ട്. നിർമ്മാണത്തിന് ആവശ്യമായ ഭൂമിയിൽ കുറച്ച് ഭാഗം നഞ്ച ഭൂമിയും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതുമായതിനാൽ ഭൂമി തണ്ണീർതട നിയമത്തിൽ നിന്നും വിടുതൽ ചെയ്ത് ലഭിക്കുന്നതിനായി കൃഷി വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും ആയത് ലഭിക്കുന്ന മുറക്ക് ടെൻ്റർ നടപടികൾ സ്വീകരിക്കുന്നതാണെന്നും പറഞ്ഞ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാറഞ്ചേരി പൗരാവകാശ സമിതി ഭാരവാഹികളെ രേഖാമൂലം അറിയിക്കുകയുണ്ടായി.
പാലം പണി സംബന്ധിച്ച് പൗരാവകാശ സംരക്ഷണ സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്മേലാണ് വിശദമായ മറുപടി എക്സി. എഞ്ചിനീയർ നൽകിയത്.
മാറഞ്ചേരി വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും അനുകൂല റിപ്പോർട്ടുകൾ വൈകാതെ തന്നെ അധികാരികൾക്ക് സമർപ്പിച്ചതായി ബന്ധപ്പെട്ട ഓഫീസർമാർ അറിയിക്കുകയുമുണ്ടായി.
പ്രസ്തുത റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ സംസ്ഥാന അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ വിഭാഗം ഈ വിഷയം 2025 ഫെബ്രുവരി 12 ന് ചേർന്ന സംസ്ഥാന സമിതിയിൽ വെക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒരു വിശദ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് പാലം വിഭാഗം അസി. എഞ്ചിനീയറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം സംസ്ഥാന സമിതിയിലെ വിദഗ്ദ അംഗം മലപ്പുറം കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനും സമിതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 2025 മാർച്ച് 5 ന് മഞ്ചേരിയിലെ അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ( പാലം വിഭാഗം) റിപ്പോർട്ട് നൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ മാർച്ച് 20 ന് തൃശൂർ കാർഷിക സർവ്വകലാശാല ഡീനിന് നൽകിയ കത്തിൽ പ്രസ്തുത സ്ഥലം മലപ്പുറം പ്രിൻസിപ്പൾ കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സ്ഥലം നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കയാണ്. അത് ഇനി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല.
ഇങ്ങനെ സാങ്കേതികതയുടെ പേരിൽ പാലം പണി നീളുന്നത് കൊണ്ട് ഈ വർഷക്കാലവും തുറുവാണം നിവാസികൾ ദുരിതത്തിലാകാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.
പാലം വരും എന്നുള്ളത് കൊണ്ട് ഇപ്പോൾ ഒരു ഏജൻസിയും റോഡിൽ വർക്ക് വെക്കുന്നില്ല.
ഈ സാഹചര്യത്തിൽ നാട്ടുകാർ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ച് 150 മീറ്റർ റോഡ് പാലം വരുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. വരാൻ പോകുന്ന വർഷത്തിൽ അതു താഴ്ന്നു പോകുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.
സാങ്കേതിക കുരുക്കുകൾ നീക്കി പാലം യാഥാർത്ഥ്യമാകാൻ അധികൃതർ തയ്യാറാകണമെന്ന് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായ തടസ്സങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും സമിതി തീരുമാനിച്ചു. നേരത്തെ നൽകിയ നിവേദനത്തിൻമേൽ വിശദ മറുപടി തന്നതിൽ മന്ത്രിയെ പ്രത്യേകം അഭിനന്നിക്കുകയും ചെയ്തു.
പ്രസിഡൻ്റ് അഡ്വ. എം.എ. എം റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി. നജീബ്,ഉണ്ണിമാരാ മുറ്റം, എൻ.കെ. റഹീം, ഫിറോസ് വടമുക്ക്, അബ്ദുല്ല കൊല്ലാറ, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments