വനിതാ ദിനത്തിൽ കെ.പി.എസ്.ടി.എ മുതിർന്ന അധ്യാപിക റോസ് ടീച്ചറെ ആദരിച്ചു
വനിതാ ദിനത്തോടനുബന്ധിച്ച് റിട്ട. അധ്യാപിക കെ.ഇ റോസ് ടീച്ചറെ കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല കമ്മിറ്റി ആദരിച്ചു. അധ്യാപന രംഗത്തെ സമർപ്പിത സേവനം പരിഗണിച്ചാണ് സ്നേഹാദരവ് നൽകിയത്. പുതുപൊന്നാനി എ.യു.പി സ്കൂളിൽ നിന്നാണ് ടീച്ചർ വിരമിച്ചത്.
കെ.പി.എസ്.ടി.എ
സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ ഉപഹാരം കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി ഹസീനബാൻ ടീച്ചറെ പൊന്നാട അണിയിച്ചു. എം.കെ.എം അബ്ദുൽ ഫൈസൽ അനുമോദന പ്രസംഗം നടത്തി. റിട്ട. ഹെഡ്മാസ്റ്റർ മാത്യു, കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ദിപു ജോൺ, ജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി, വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ടി.വി നൂറുൽ അമീൻ, ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ്, സെക്രട്ടറി വി.ടി തോബിയാസ്, വി പ്രദീപ് കുമാർ, കെ ശ്രീജ, ബേബി റീന, അസ്മി സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments