അധികാരിപ്പടി ഒളമ്പക്കടവ് റോഡ് -കരാറുകാർക്കെതിരെ വധശ്രമത്തിന് കേസ് കൊടുത്ത് കോൺഗ്രസ്
മാറഞ്ചേരി അധികാരിപ്പടി ഒളമ്പക്കടവ് റോഡ് ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് പൊളിച്ചിട്ട് യഥാസമയം അവസാനിപ്പിക്കാത്തത് കാരണം നിരവധി അപകടങ്ങളാണ് നടക്കുന്നത്. വാർഡ് മെമ്പർമാർക്കും നാട്ടുകാർക്കും ഉദ്യോഗസ്ഥരും കരാറുകാരനും നൽകിയ സമയം അവസാനിച്ചിട്ടും പണി പൂർത്തീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതിനാൽ തന്നെ മനഃപൂർവം ജനങ്ങളെ അപകടത്തിൽ പെടുത്താനുള്ള നീക്കമാണിതെന്നും ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുമ്പടപ്പ് SHO ക്ക് പരാതി നൽകി. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത്, കോൺഗ്രസ് ആറാം വാർഡ് പ്രസിഡന്റ് കാദർ മൗലവി, എട്ടാം വാർഡ് പ്രസിഡന്റ് മുസ്തഫ. P. V, ആറാം വാർഡ് മെമ്പർ T. മാധവൻ, എട്ടാം വാർഡ് മെമ്പർ സംഗീത രാജൻ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നൗഫീദ് വടമുക്ക് എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments