പനമ്പാട് വാളുകൾ കണ്ടെത്തിയ സംഭവം ക്ലബ്ബ് കത്തിച്ച പ്രതികളുടെതെന്ന് സംശയം
പനമ്പാട് ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയ വാളുകൾ കഴിഞ്ഞദിവസം മുക്കാലയിൽ ക്ലബ്ബ് കത്തിച്ച പ്രതികൾ ഉപേക്ഷിച്ചതെന്ന് സംശയം വാളുകൾക്കൊപ്പം കറുത്ത ഒരു ടീഷർട്ടും ടൂത്ത് പേസ്റ്റും കണ്ടെത്തി ക്ലബ്ബ് കത്തിച്ച പ്രതികൾക്ക് പൊള്ളലേറ്റിരുന്നു തുടർന്ന് പൊള്ളലിനായി ഉപയോഗിച്ചതാകാം ടൂത്ത് പേസ്റ്റ് എന്നാണ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച മുക്കാല കണ്ണാത്തേൽ ഉത്സവത്തോടനുബന്ധിച്ച് ക്ലബ് അംഗങ്ങളുമായി പ്രതികൾ സംഘർഷം ഉണ്ടായിരുന്നു തുടർന്ന് പ്രതികളുമായി ക്ലബ് അംഗങ്ങൾ ചർച്ച നടത്തിയെങ്കിലും പ്രതികൾ ക്ലബ്ബ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു പ്രതികളെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ക്ലബ്ബ് കത്തിക്കുന്ന സമയത്ത് യുവാക്കളുടെ കയ്യിൽ വാള് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു പ്രതികൾ ഉപേക്ഷിച്ച വാള് തന്നെയാണോ എന്ന് പോലീസ് അന്വേഷണം നടന്നുവരികയാണ്'
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments