ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിങ് സംവിധാനമൊരുക്കി. പൊന്നാനി നഗരസഭ
നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജൈവ മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിക്കുന്നതിനു് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തുമ്പൂർമുഴി മോഡൽ ബയോ കമ്പോസ്റ്റിങ് സംവിധാനമൊരുക്കി മാലിന്യ സംസ്കരണത്തിൽ മാതൃക തീർക്കുകയാണ് പൊന്നാനി നഗരസഭ.
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത നഗരസഭ സാധ്യമാക്കുകയെന്ന താണ് നഗരസഭ ഭരണ സമിതി ലക്ഷ്യമാക്കുന്നത്.
പ്രവർത്തനങ്ങളുടെ ഭാഗമായി KSRTC കോംപൗണ്ടിൽ സ്ഥാപിക്കുന്ന തുമ്പൂർമുഴി യൂണിറ്റിന്റെ പ്രവൃത്തി ഉത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, അസി ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ്കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും കൗൺസിലർ ഷഹ് ല നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments