വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തത്തിലേക്ക്
മാലിന്യമുക്ത നവകേരളത്തിനായി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായ പഞ്ചായത്തായി മാറ്റാനുള്ള ഒരുക്കത്തിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളും ടൗണുകളും കനോലികനാലും ശുചീകരിച്ചു , പൊതുസ്ഥലങ്ങളിൽ നിർദ്ദേശ ബോർഡുകളും ബോട്ടിൽ ബൂത്ത് , ബിന്നുകൾ , എന്നിവ ഇതിന്റെ ഭാഗമായി സ്ഥാപിക്കും .
ഖര മാലിന്യവും ദ്രവ മാലിന്യവും ശാസ്ത്രീയമായി സംസ്‌ക്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിച്ചും അജൈവ മാലിന്യം ഹരിതകർമ സേന വഴി കൈമാറിയും ശാസ്ത്രീയ മാലിന്യ സംസ്ക്കരണം നമുക്ക് സാധ്യമാകു .മാലിന്യം വലിച്ചെറിയുക , കത്തിക്കുക , മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നത് വഴി മാലിന്യ മുക്തത്തിന്റെ സുസ്ഥിരത നമുക്ക് ഉറപ്പ് വരുത്താൻ സാധിക്കും.
പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം . മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നുണ്ട്.
മാലിന്യ മുക്തം നവകേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര , മജീദ് പാടിയോടത്ത് , റംസി റമീസ് , മെമ്പർമാരായ റസ്ലത്ത് സെക്കീർ , ഷീജ സുരേഷ് , റമീന ഇസ്മയിൽ , കില ഫാക്കൽറ്റി എം. പ്രകാശൻ , ശുചിത്വ കേരളം ആർ. പി. റിയാസ്
തുടങ്ങിയവർ നേതൃത്വം നൽകി .
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടൽ ഷംസു അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments