ബിയ്യം പാർക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക
പൗരാവാകാശ സംരക്ഷണ സമിതി.
6 ലക്ഷം രൂപ മാത്രം ചെലവഴിച്ച് നിലവിലുള്ള ഏതാനും റൈഡുകൾ അറ്റകുറ്റപ്പണി നടത്തിയതിൻ്റെ പേരിൽ പ്രവേശന ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലങ്കിൽ വിവിധ ജനകീയ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുമെന്നും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്കിൻ്റെ നടത്തിപ്പ് ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പാർക്ക് തുറക്കാതിരിക്കുന്നതിൽ പഞ്ചായത്തോ ജനപ്രതിനിധികളോ ഇടപെടാത്തതിലും സമിതി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡൻ്റ് അഡ്വ. എം. എ. എം. റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി. നജീബ്, കരീം ഇല്ലത്തേൽ, അശ്റഫ് പൂച്ചാമം, മുഹമ്മദുണ്ണി , എൻ. കെ. റഹീം എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments