പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ ടേക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
യാത്രക്കാർക്കുള്ള ടോയ്ലറ്റ് സൗകര്യങ്ങളും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന ' പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വഴിയിടം ടേക്ക് എ ബ്രേക്ക് ' പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ബഹുമാനപ്പെട്ട പൊന്നാനി എം എൽ എ. ശ്രീ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗം സുനിൽദാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീ പി നിസാർ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദാ അബ്ദുള്ള, മെമ്പർമാരായ സക്കറിയ, ഉണ്ണികൃഷ്ണൻ, ഷംല, അസിസ്റ്റന്റ് സെക്രട്ടറി അജിത കുമാരി എന്നിവർ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും, നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ സാജൻ സി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments