Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ


ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി: വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നമസ്കാരം കാലത്ത് 7.30ന് തുടങ്ങും. നമസ്കാരത്തിനും ഖുത്തുബക്കും പ്രമുഖ പണ്ഡിതനും ആയത്തു ദർസെ ഡയറക്റ്ററുമായി ഇ.എം. മുഹമ്മദ് അമീൻ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹിലെത്തുന്നവർ വുളു ചെയ്ത് മുസല്ലയുമായി വരേണ്ടതാണ്.
വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായി ഈദ് ഗാഹിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തും.
ഒരുമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും ഉദ്യോഗാർത്ഥികൾക്കുള്ള പരീശലന പരിപാടിയും മറ്റ് സന്നദ്ധ സംഘടനകളുമായി സഹരിച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ കെ.ഐ. മുഹമ്മദ് അബ്ദുറഹ്മാൻ, വൈ. ചയർമാൻ ഇ എം. മുഹമ്മദ്, കൺവീനർ എ. അബ്ദുൾ ലത്തീഫ്, എൻ.കെ. റഹീം എന്നിവർ പങ്കെടുത്തു.l


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments