തീരദേശത്ത് നടത്തിയ 70 കോടി രൂപയുടെ നിർമ്മാണപ്രവർത്തി അന്വേഷണം വേണം : കോൺഗ്രസ്
പൊന്നാനി: തീരദേശ മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ച ഫണ്ട് പൊന്നാനി ഹാർബർ എൻജിനീയർ വകുപ്പ് അധികൃതർ ദുരുപയോഗം ചെയ്ത് അഴിമതിയും,ക്രമക്കേടും നടത്തിയതായി ധനകാര്യവകുപ്പ് കണ്ടെത്തിയിട്ടും സർക്കാരും, എംഎൽഎയും മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. വർഷങ്ങളായി കോടികൾ ചിലവാക്കി അടഞ്ഞ് കിടക്കുന്ന ഹാർബർ വകുപ്പിൻ്റെ കാന്റീ്ന് മുന്നിൽ റീത്ത് വെച്ചാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചത്. തീരദേശ മേഖലയ്ക്ക് ചിലവാക്കേണ്ട ഫണ്ട് നവ കേരള സദസ്സി്ന് അനുവദിച്ചതിനെപ്പറ്റിയും, ലക്ഷങ്ങൾ ചിലവഴിച്ച് ഹാർബറിലെ കാൻറീൻ അടഞ്ഞ് കിടക്കുമ്പോൾ ഒരുകോടി ചിലവിൽ വീണ്ടും പുതിയ കാൻറീൻ കെട്ടിട നിർമ്മാണത്തിനെ പറ്റിയും, തീരദേശത്ത് ചിലവാക്കി എന്നു പറയുന്ന 70 കോടി രൂപയുടെ പ്രവർത്തികളെ പറ്റിയും ഉന്നതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ, ഷാജി കാളിയത്തേൽ, ടി കെ അഷറഫ്,വി ചന്ദ്രവല്ലി, എ പവിത്രകുമാർ, എൻ പി നബിൽ, ടി ശ്രീജിത്ത്, കാട്ടിൽ അലി, എം അബ്ദുൽ ലത്തീഫ്,പി നൂറുദ്ദീൻ, എച്ച് കബീർ, ഷാഹിദ പൊന്നാനി എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments