ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് മാതൃകയാവുകയാണ് താമലശ്ശേരിയിലെ യുവാക്കൾ. താമലശ്ശേരി ജുമാമസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ യുവാക്കളടക്കമുള്ളവരും മത രാഷ്ട്രീയ ഭേദമില്ലാതെ താമലശ്ശേരിയിലെ ജനങ്ങളും അങ്ങാടിയിൽ ഒത്തുകൂടുകയായിരുന്നു. താമലശ്ശേരി ഫുട്ബോൾ അസോസിയേഷൻ, ഗോൾഡ് സ്റ്റാർ എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചത്.നിരവധി ജനകീയ മുന്നേറ്റങ്ങൾക്ക് വേദിയായ താമലശ്ശേരിയിൽ, ലഹരി ഗ്രാമത്തിലേക്ക് വരുന്നത് തടയാനും യുവാക്കളിൽ ദുശ്ശീലങ്ങൾ വളരുന്നത് തടയാനുള്ള ലഹരി വിരുദ്ധ മിഷന്റെ ആദ്യപടിയാണ് ഈ നീക്കം. ലഹരി ഉപയോഗിക്കില്ലെന്നും ലഹരി ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും യുവാക്കളടക്കമുള്ള നാട്ടുകാർ പ്രതിജ്ഞിയെടുത്തു. ഫിറോസ് ഷാ ആലപിച്ച ലഹരി വിരുദ്ധ ഗാനം ചടങ്ങിൻ്റെ ഭാഗമായി നടന്നു. താമലശ്ശേരി മഹല്ല് ഖത്തീബ് ഷൗക്കത്തലി ഫൈസി, അബ്ദുല്ലത്തീഫ് സുല്ലമി, മാധ്യമപ്രവർത്തകൻ രമേശ് അമ്പാരത്ത്,
ടി.എഫ്. എ ഭാരവാഹികളായ തസ്ലിം, ഷാബിൽ, ഗോൾഡ് സ്റ്റാർ ഭാരവാഹികളായ ഇൻഷിദ് മുഹമ്മദ്, ഫാക്കിഹ് , റെനീഷ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments