പൊതുവിദ്യാലയത്തിന് പുതുവഴികൾ വെട്ടിതെളിയിച്ച ജെസ്സി ടീച്ചർ സർവീസിൽനിന്ന് പടിയിറങ്ങി
.
പടിയിറങ്ങിയത് അധ്യാപികയായി 23 -വർഷവും പ്രഥമാധ്യാപികയായി ഒൻപത് വർഷവും സേവനത്തിനുശേഷം
അടച്ചുപൂട്ടലിന്റെയും തകർച്ചയുടെയും വക്കിലെത്തിയ പൊതുവിദ്യാലയങ്ങൾക്ക് പുതുവഴികൾ വെട്ടിതെളിയിച്ചു മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് നേതൃത്വം നൽകിയ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾ പ്രധാനാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ സർക്കാർ സർവീസിൽനിന്ന് പടിയിറങ്ങി. മൂന്നര പതിണ്ടുകാലത്തെ അധ്യാപക ജീവിതത്തിൽ മൂന്നു പതിറ്റാണ്ടോളം പൊന്നാനി ഉപജില്ലയിലെ തീരദേശ മേഖലയായ പുതുപൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയവും മാതൃകയുമായ വിദ്യാലയങ്ങളാക്കി മാറ്റുന്നതിന് നേതൃത്വം നൽകി. 1993 ജൂലായ് 19 -ന് എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി ജിയുപി സ്‌കൂളിലാണ് പ്രൈമറി അധ്യാപികയായി സർക്കാർ സർവീസിൽ കയറുന്നത്. പിന്നീട് 1996 ഓഗസ്റ്റിൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ അധ്യാപികയായെത്തി. 2016 -വരെ തുടർന്നു. പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് 2016 ജൂൺ മൂന്നിന് നന്നംമുക്ക് പഞ്ചായത്തിലെ വടക്കുമുറി ജിഎംഎൽപി സ്‌കൂളിൽ ചുമതലയേറ്റു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌കൂൾ. കെട്ടിട ഉടമയുമായി കേസിലായതിനാൽ സ്‌കൂളിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലേക്ക് പോകുന്നസ്ഥിതിയായിരുന്നു. ജനകീയ പങ്കളിത്തത്തോടെ വടക്കുമുറി സ്‌കൂളിനെ അക്കാദമികമായും ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. ഏറെക്കാലം അധ്യാപികയായി സേവനംചെയ്‌ത വെളിയങ്കോട് ഫിഷറീസ് സ്‌കൂളിലേക്ക് 2017 ജൂൺ മൂന്നിന് പ്രധാനാധ്യാപികയായി തിരിച്ചെത്തി. ക്ലാസ് ഡിവിഷനുകൾ കുറഞ്ഞു 79 -കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോഴായിരുന്നു ജെസ്സി ടീച്ചറെത്തിയത്. ഫിഷറീസ് വകുപ്പിൽനിന്ന് സ്‌കൂളിനായി ഒന്നേകാൽ ഏക്കർ ഭൂമി വിട്ടുകിട്ടുന്നതിന് ഒറ്റയാൾ പോരാട്ടം നടത്തി. തുടർന്ന് 2018 -ഫെബ്രുവരിയിൽ പൊതുജന പങ്കളിത്തത്തോടെ സ്‌കൂൾ വികസന സമിതിക്ക് രൂപംനൽകി. പിന്നീട് വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്‌കൂൾ ജെസ്സി ടീച്ചറുടെ നേതൃത്വത്തിൽ വികസന കുതിപ്പിൽ മുന്നേറുകയായിരുന്നു. 2018 -20 കാലയളവിൽ തീരദേശത്തെ ശീതീകരിച്ച ക്ലാസ് മുറികളുള്ള സംസ്ഥാനത്തെ ആദ്യത്തെ ഫിഷറീസ് സ്‌കൂൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ 'പ്ലേ ഫോർ ഹെൽത്ത്' പദ്ധതിക്കായി സംസ്ഥാനത്തെ ഇരുപത് വിദ്യാലയങ്ങളെ തിരഞ്ഞെടുത്തതിൽ ഒന്ന്, 79 വിദ്യാർഥികളിനിന്ന് 205 വിദ്യാർഥികൾക്കായി ഉയർന്നു. പുതിയ ഡിവിഷനുകൾ പുതിയ അധ്യാപക തസ്‌തികൾ എന്നിവയും സൃഷ്ടിക്കാനായി. 'നീർമാതളം' ജൈവ വൈവിധ്യ ഉദ്യാനം ഉൾപ്പെടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം അടിമുടി മാറ്റിയെടുത്തു. ഇതിന്റെ അംഗീകാരമായി ഗുരുശ്രേഷ്ഠ ദേശീയ അധ്യാപക പുരസ്കാരവും ജെസ്സി ടീച്ചറെ തേടിയെത്തി. എൽഎസ്എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലും വിജയികളുമായി അക്കാദമിക് രംഗത്തും വലിയ കുതിപ്പുണ്ടാക്കി. 2020 ജൂൺ 24 -ന് കോവിഡ് അതിജീവന പോരാട്ടത്തിന്റെ നാളുകളിലായിരുന്നു പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിലെത്തുന്നത്. ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയെന്ന നിലയിൽ അക്കാദമികവും ഭൗതികവുമായ അന്തരീക്ഷം ഉയർത്തുന്നത് മുന്നിൽനിന്ന് തന്നെ നയിച്ചു. എൽഎസ്എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ വടക്കുമുറിയിലും വെളിയങ്കോടിനും പിന്നാലെ പുതുപൊന്നാനി ഫിഷറീസ് സ്‌കൂളിലും ചരിത്രനേട്ടം കൈവരിക്കാനായി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കിയ പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതി സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ രീതിയിൽ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ നടപ്പാക്കാനായി. പുതുവഴികളിലൂടെ സഞ്ചരിച്ചു പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലും അഭിമാനത്തിലും തന്നെയാണ് തിങ്കളാഴ്‌ച പ്രധാനാധ്യാപികയെന്ന ഔദ്യോഗിക ജീവിതത്തിൽനിന്ന് ജെസ്സി ടീച്ചർ പടിയിറങ്ങുന്നത്. തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവ് പരേതരായ വലിക്കുടത്ത് ജേക്കബ് ത്രേസ്യ ദമ്പതികളുടെ മകളായി 1968 ജൂലായ് 20 -ന് ജനനം. ഏകസഹോദരൻ പരേതനായ ഇഗ്നേഷ്യസ്. നിലവിൽ ചാവക്കാട് പാലയൂരിലാണ് കുടുംബവുമൊത്ത് താമസം. കണ്ടശ്ശാംകടവ് സെൻമേരീസ് എൽപി സ്കൂൾ, സേക്രട്ട് ഹാർട്ട് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, നാട്ടിക എസ്എൻ കോളേജ്, പാവറട്ടി സികെസി ടിടിഐ എന്നിവിടങ്ങളിലാണ് പഠനം. സർക്കാർ സർവീസിൽ എത്തുന്നതിന് മുൻപ് 1988 -മുതൽ തൃശ്ശൂർ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിലും പേരകം എയുപി സ്‌കൂളിലും അധ്യാപികയായിട്ടുണ്ട്.
ഫോട്ടോ : - പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ കുട്ടികളുമായി സൗഹൃദം പറയുന്ന പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments