ഉത്സവലഹരിയിൽ പെരുമ്പടപ്പ് എക്സ്പോ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പെരുമ്പടപ്പ് എക്സ്പോ ഉത്സവലഹരിയിൽ.
വേനൽ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ച് എത്തിയതോടെ കുടുംബസമേതം ആളുകൾ എക്സ്പോ കാണാനായി പെരുമ്പിടപ്പിലേക്ക് എത്തി. പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സമ്മാന കൂപ്പണും വ്യാപാരി വ്യവസായി ഏകോപനസമിതി ഒരുക്കിയിട്ടുണ്ട് പെരുന്നാൾ സീസണിൽ മികച്ച പ്രതികരണമാണ് കച്ചവട സ്ഥാപനങ്ങൾക്ക് ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. മുഴുവൻ സ്ഥാപനങ്ങളും വിഷു വിപണിക്കായി ഒരുങ്ങിയിരിക്കുകയാണെന്നും എക്സ്പോ വിവിധ കലാപരിപാടികൾ എന്നിവയിൽ അടക്കം എല്ലാ ആളുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ ആനിമൽ & പെറ്റ് ഷോ കടൽ മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും പ്രദർശനം, കേരളത്തിലെ പ്രഗൽഭകലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ, ഹൈടെക് അമ്യൂസ്മെൻറ് പാർക്ക്, ഭക്ഷ്യമേള, വിപണന മേള, കുട്ടികളുടെയും മുതിർന്നവരുടെയും മത്സര പരിപാടികൾ എന്നിവയാണ് കാണികൾക്ക് ഒരുക്കിയിരിക്കുന്നത് മാർച്ച് 30ന് ആരംഭിച്ച എക്സ് ഏപ്രിൽ 21 വരെ തുടരും
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments