പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഹൃദയമന്ത്രണങ്ങൾ’ എന്ന കവിത സമാഹാരം പുസ്തക പ്രകാശനം ശ്രദ്ധേയമായി
പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. പ്രദേശത്തെ എഴുത്തുകാരി ഷമീന ബി മൊയ്‌ദുണ്ണിയുടെ തൂലികയിൽ നിന്ന് രചിച്ച ‘ഹൃദയ മന്ത്രണങ്ങൾ ’ എന്ന കവിതസമാഹരമാണ് പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരൻ റഫീഖ് പട്ടേരി എഴുത്തുകാരി ഷീബ ദിനേഷിന് നൽകി പ്രകാശനം നിർവഹിച്ചു. റംഷാദ് സൈബർമീഡിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി ആർ മുഹമ്മദ് ഉത്ഘാടനം നിർവഹിച്ചു.
പുസ്തക പരിചയം കവയത്രി ദേവൂട്ടി ഗുരുവായൂർ നിർവഹിച്ചു. മെഹ്‌റൂഫ് ബില്ല്യനയർ സ്വാഗതം ആശംസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സലാഹുദ്ധീൻ, വനിത വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ, യൂത്ത് വിംഗ് പ്രസിഡന്റ് സകീർ എംഎസ് മുഖ്യാതിഥികളായി. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ താഹിർ, സംരംഭകൻ റസാഖ് ബിപി, ഷഫീക് എംഎ വെജിറ്റബ്ൾസ്,ജയചന്ദ്രൻ വന്നേരി എന്നിവർ ആശംസകൾ അറിയിച്ചു. എഴുതുകാരി മറുപടി പ്രസംഗത്തിൽ പുസ്തകം വില്പന നടത്തി ലഭിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് അറിയിച്ചു. നൗഷാദ് മാവിൻച്ചുവട് നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments