പുന്നൂകാവിൽ വീട്ടിലേക്ക് കയറുന്ന വഴിയിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് തുടർന്ന് തർക്കവും സംഘർഷവും
പോലീസുകാരനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെട്ടു
പ്രതികൾ പെരുമ്പടപ്പ് സ്വദേശികൾ എന്ന് സൂചന
പുന്നൂകാവിൽ വീട്ടിലേക്ക് കയറുന്ന വഴിയിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് തുടർന്ന് തർക്കവും സംഘർഷവും. ആക്രമികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ആക്രമിച്ചു ആക്രമികൾ രക്ഷപ്പെട്ടു.
പുന്നയൂർക്കുളം കോറോത്തയിൽ പള്ളിക്ക് സമീപം ഷക്കീറിന്റെ വീടിന് മുൻവശം വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഷെക്കീറിന്റെ വീട്ടിലേക്ക് കയറുന്ന ഗെയ്റ്റിന് സമീപം താർ വാഹനം നിർത്തി മാർഗ്ഗ തടസ്സം ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം തന്നെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറി ഷക്കീറിനെയും കുടുംബത്തെയും ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് വടക്കേക്കാട് എസ് എച്ച് ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രശ്നം ഉണ്ടാക്കിയവരിൽ പ്രധാനികൾ എന്ന് സംശയിക്കുന്ന രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ജീപ്പിൽ കയറ്റുന്നതിനിടെ സീനിയർ പോലീസ് ഓഫീസർ അർജുനനെ രണ്ടുപേരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ച് മറ്റു എട്ടുപേരുടെ സഹായത്തോടെ വാഹനത്തിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്.
പ്രതികൾ പെരുമ്പടപ്പ് സ്വദേശികളാണ് എന്നാണ് സൂചന.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments