വെളിയങ്കോടിന്റെ കായിക സ്വപ്നങ്ങൾ ചിറക് മുളച്ചു സ്പോർട്‌സ് കോംപ്ലക്സ് നിർമ്മാണം പുരോഗമിക്കുന്നു
പൊന്നാനി: ഏറെക്കാലമായുള്ള വെളിയങ്കോടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു പറന്നുയരാൻ വെളിയങ്കോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പദ്ധതിയിൽ മൾട്ടിപർപ്പസ് ഇലവൻസ് ഫുട്ബോൾ കോർട്ടാണ് നിർമ്മിക്കുന്നത്. 70 മീറ്റർ നീളവും 48 മീറ്റർ വീതിയുമാണ് ഫുട്ബോൾ കോർട്ടിനുണ്ടാവുക. ഏഴ് ഫ്ലഡ് ലൈറ്റുകളും ഉണ്ടാവും. മൾട്ടിപർപ്പസ് അക്രിലിക്ക് ഓപ്പൺ കോർട്ട്, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ടോയ്ലറ്റ് ബ്ലോക്ക്, വാം അപ്പിനുള്ള ഇടവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. വോളിബോളും ടെന്നീസും ഉൾപ്പെടെ പരിശീലിക്കാനും മത്സരങ്ങൾ സംഘടിപ്പിക്കാനും ഇതോടെ സാധ്യമാകും. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ രണ്ടേക്കറിലാണ് വിശാലമായ കായികപരിശീലന കേന്ദ്രം ഒരുങ്ങുന്നത്. കോഴിക്കോട് ആസ്ഥാനമായ ബി ആൻഡ് ഐ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമ്മാണ ചുമതല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments