ഇബ്രാഹിം മാഷിൻ്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
നിശബ്ദ സേവനത്തിലൂടെ കർമ്മഭൂമിയിൽ സർവ്വസ്പർശിയായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ റൈറ്റ്സ് എന്ന ജീവകാരുണ്യ പ്രസ്ഥാനത്തെ ജനമനസ്സിൽ എത്തിച്ച വലിയ മനുഷ്യസ്നേഹിയാണ് വിട പറഞ്ഞ മുൻ സെക്രട്ടറി ഇബ്രാഹിം മാഷെന്ന് റൈറ്റ്സ് കുടുംബാംഗങ്ങളും സർവ്വകക്ഷി അനുശോചന യോഗവും ഐക്യ കണ്ഠേന അഭിപ്രായപ്പെട്ടു. അനുശോചന യോഗം റൈറ്റ്സ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഹസ്സൻകുട്ടി നിയന്ത്രിച്ചു. കേരളത്തിന് മാതൃക സൃഷ്ടിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡയാലിസിസ് സെൻറർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ഉള്ള റൈറ്റ്സ് എന്ന ആതുരാലയം ചുരുങ്ങിയ കാലത്തിനുള്ളിൽ പടർന്ന് പന്തലിക്കാൻ അദ്ദേഹം നടത്തിയ സേവനങ്ങൾ പ്രശംസനീയമാണെന്ന് അനുശോചനയോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ, ഖത്തർ കമ്മറ്റി പ്രസിഡന്റ് അഷറഫ് ഉളിയത്തേൽ, ഡോ: കെ എം ഹിലാൽ, ജലീൽ ചങ്ങനാത്ത്, സി അർഷാദ്, ഒ എം ജയപ്രകാശ്, നവാസ് ചങ്ങനാത്ത്, റാസിൽ പെരുമ്പടപ്പ്, സഗിർ മാസ്റ്റർ കാരക്കാട്ട്, റക്കീബ് പങ്ങം, യു എ ഇ പ്രതിനിധി പി മുജീബ്, ഇസ്ഹാഖ് പെരുമ്പടപ്പ്, സൈഫുദ്ധീൻ കപ്പത്തേൽ, അറഫ യൂസഫ്, ഒ കെ മുഹമ്മദ്, സജീബ് മാസ്റ്റർ കൂടാതെ സ്റ്റാഫ് പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു. അനുശോചന യോഗത്തിൽ സെക്രട്ടറി ദിനേശ് വന്നേരി സ്വാഗതവും നാസർ തുപ്പിൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments