റിയാദിൽ പെരുമ്പടപ്പ് കൂട്ടായ്മ നിലവിൽ വന്നു.
റിയാദ് : റിയാദിലുള്ള പെരുമ്പടപ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ "സ്വരുപം" എന്ന പേരിൽ നിലവിൽ വന്നു.
റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ യോഗത്തിലെ പെരുമ്പടപ്പ് പഞ്ചത്തിലെ വ്യത്യസ്ത മേഖലയിലുള്ളവർ പങ്കെടുത്തു.
പൊന്നാനിയിലെ ചരിത്രപ്രാധന പഞ്ചായത്തുകളിൽ ഒന്നായ പെരുമ്പടപ്പ് ദേശക്കാർ റിയാദിലെ സാമൂഹ്യ സാംസകാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നെങ്കിലും സംഘടനാ രൂപം പ്രാപിക്കുന്നത് ഇതാദ്യമായാണ്.
പെമ്പടപ്പിലെ പ്രവാസികൾ ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ് സംഘന ലക്ഷ്യം വെക്കുന്നതെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികൾ പറഞ്ഞു.
സംഘടനയുടെ പ്രസിഡന്റ് ആയി ഷാജഹാൻ, ജനറൽ സെക്രട്ടറി ഷാനവാസ് തറയിൽ, ട്രഷർ ജാബിർ നൂണക്കടവിനെയും തിരഞ്ഞെടുത്തു . മുഹമ്മദ് കഫീൽ ടി പി ( ജോ:സെക്രട്ടറി) ഷെജീർ പുഴംകണ്ടതയിൽ (വൈസ് പ്രസിഡന്റ്) ഷാനവാസ് നൂണകടവും (മീഡിയ കൺവീനർ) എന്നിവരാണ് സഹഭാരവാഹികൾ.
മുഖ്യ രക്ഷധികാരി സി. കെ. അബ്ദുൽ കാദർ,ലത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments