Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന പ്രഖ്യാപനം പ്രഹസനം: കോൺഗ്രസ്‌


മാറഞ്ചേരി പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന പ്രഖ്യാപനം പ്രഹസനം: കോൺഗ്രസ്‌ 


മാറഞ്ചേരി പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന പ്രഖ്യാപനവും റാലിയും നടത്തിയത് റാലിയിൽ പങ്കെടുത്ത ജനങ്ങളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു.. മാറഞ്ചേരി മുക്കാല സ്കൂളിന് എതിർവശവും പഞ്ചായത്തിന് മുന്നിൽ പരിചകം റോഡിൽ ഓട്ടോ സ്റ്റാൻഡിനു സമീപവും മാലിന്യകൂമ്പാരങ്ങൾ കാണാം. എല്ലാ വാർഡുകളിലും ഹരിത സേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൂട്ടിയിട്ട് കാണാം. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിൽ മാലിന്യങ്ങൾ കൂടി കിടന്നിട്ടും പ്രഹസനമായി റാലി നടത്തിയ പഞ്ചായത്ത്‌ പ്രസിഡന്റും ഭരണസമിതിയും ജനങ്ങളോട് മാപ്പ് പറയണമെന്നും എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ A. K. ആലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ M. T. ഉബൈദ്, ഷിജിൽ മുക്കാല, സംഗീത രാജൻ, അബ്ദുൽ വഹാബ് ഉള്ളതേൽ, നസീർമാസ്റ്റർ, രവി പരിചകം,രമേശ്‌ അമ്പാരത്,റംഷാദ് ACK, റഷീദ്. B. P, മുസ്തഫ P. V, സലാം പരിചകം, മുനാസ് തറയിൽ,കാദർ മൗലവി, അബൂബക്കർ കാഞ്ഞിരമുക്ക്,റഷീദ് വടമുക്ക്, റിനീഷ് താമലശ്ശേരി,ജമാൽ കാഞ്ഞിരമുക്ക്, മുഹമ്മദുണ്ണി മാനേരി, യൂസഫ് ഐനിക്കൽ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments