Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് മണ്ഡലം യു.ഡി.എഫ് . രാപ്പകൽ സമരം സംഘടിപ്പിച്ചു


വെളിയങ്കോട് മണ്ഡലം 
യു.ഡി.എഫ് . രാപ്പകൽ സമരം സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി കുറച്ചതിനെതിരെ , കേന്ദ്ര സർക്കിൻ്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ , ക്ഷേമ പെൻഷൻ യഥാ സമയം നൽകുക , ലഹരി മാഫിയക്കെതിരെ കർശന നടപടികൾ എടുക്കുക , വിലകയറ്റം തടയുക , തുടങ്ങി കേന്ദ്ര - കേരള സർക്കാറുകളുടെ ജന ദ്രോഹ നടപടികൾക്കെതിരെ വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. എരമംഗലം സെന്ററിൽ നടത്തിയ സമരം ജില്ലാ യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു .
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി പി യൂസഫലി, നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു , 
യു ഡി എഫ് നേതാക്കളായ സി.എം. യൂസഫ് , ഷാജി കാളിയത്തേൽ,  
കെ.എം. അനന്ദകൃഷ്ണൻ , 
ഷമീർ ഇടിയാട്ടേൽ , സുരേഷ് പാട്ടത്തിൽ, ടി.പി കേരളീയൻ , ടി .പി. മുഹമ്മദ് , ടി.മജീദ് കെ.എം ശ്രീപതി , മഹമൂദ് കടമ്പാളത്ത് , ബഷീർ എം. തുടങ്ങിയവർ സംസാരിച്ചു .സി.കെ പ്രഭാകരൻ സ്വാഗതവും നവാസ് സെൻസിക്ക് നന്ദിയും പറഞ്ഞു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments