ജനങ്ങളിൽ ഭയമോ ആശങ്കയോ വേണ്ട പൊന്നാനിയിൽ പറക്കുന്നത് ഡിജിറ്റൽ മാപ്പിങ് സർവ്വെ പ്രവർത്തനങ്ങളുടെ ഭാഗമായിയുള്ള ഡ്രോൺ
പൊന്നാനി നഗരസഭ ഡിജിറ്റൽ മാപ്പിങ് സർവ്വെ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പ്രദേശത്ത് ഇന്നു മുതൽ ഡ്രോൺ പറന്നു തുടങ്ങി.
പൊന്നാനി നഗരസഭ ഡിജിറ്റൽ മാപ്പിങ് സർവ്വെ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പ്രദേശത്ത് ഇന്നു മുതൽ ഡ്രോൺ പറന്നു തുടങ്ങി.
പൊന്നാനി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വിശദമായ നഗരാസൂത്രണ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ്.. കൂടാതെ കോസ്റ്റൽ റെഗുലേറ്ററി സോൺ - CRZ കൂടുതൽ ജനോപകാരപ്രദമാക്കും വിധം േഭദഗതി ചെയ്ത് വിജ്ഞാപനം ചെയ്തിട്ടുള്ളതുമാണ്.
ആയതിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷത്തിലധികം ജനസംഖ്യയും 51 വാർഡുകളും ഉള്ള പൊന്നാനി നഗരസഭ പ്രദേശത്തെ സമ്പൂർണമായി ഡിജിറ്റൽ മാപ്പിങ് നടത്തുകയും സൂക്ഷ്മ തലത്തിൽ വിവിധങ്ങളായ ആവശ്യങ്ങൾക്കുള്ള വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനും പ്രാപ്തമാകുന്ന തരത്തിലാണ് ഡ്രോൺ സർവ്വെ നടത്തുന്നത്.
നഗരസഭ പ്രദേശം പൂർണമായും , തൊട്ടടുത്ത പഞ്ചായത്ത് പ്രദേശങ്ങളിലെ 2 കിലോമീറ്റർ പ്രദേശങ്ങളും സർവെയുടെ പരിധിയിൽ വരുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഡ്രോൺ സർവ്വെയുടെ ഉത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു.
നഗരസഭയുടെ അംഗീകാരത്തോടെഡ്രോൺ സർവ്വെ ഒരാഴ്ചക്കാലം നടക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ , കൗൺസിലർമാരായ ഷാലി പ്രദീപ്, ബിൻസി ഭാസ്കർ, ജില്ലാ ടൗൺ പ്ലാനർ പ്രദീപ് കുമാർ , നഗരസഭ എഞ്ചിനീയർ അരുൺ പ്രതാപ് , സർവെ പ്രോജക്ട് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments