പുഴക്കര സംഘർഷം: പോലീസും സിപിഎമ്മും ചേർന്നുള്ള നാടകമാണന്നും സിപിഎം നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ്.
പുഴക്കര പൂരത്തിനിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഘത്തിലെ സിപിഎം നേതാവിന്റെ മകൻ അടക്കമുള്ള മുഴുവൻ പ്രതികളെയും സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടു വിറക്കാതെ അറസ്റ്റ് ചെയ്യാൻ പെരുമ്പടപ്പ് പോലീസ് തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ്. പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു.
പോലീസും സിപിഎമ്മും തീരുമാനിച്ചുറപ്പിച്ച നാടകമാണെന്നും ഉന്നത പോലീസ് ഓഫീസർമാരുമായി ബന്ധപ്പെട്ട് സിപിഎം നേതാവിന്റെ മകനെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായാണ് പെരുമ്പടപ്പ് പോലീസിനെതിരെ ഭീഷണി സ്വരവുമായി കഴിഞ്ഞദിവസം എരമംഗലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചതെന്നും യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. കെ വി സുജീർ കുറ്റപ്പെടുത്തി.
അക്രമ പ്രവർത്തികൾ തടയാനും രാസലഹരി മാഫിയകളെ നിയന്ത്രിക്കാനും കഴിയാത്ത പോലീസ് സേനയുടെയും ആഭ്യന്തരവകുപ്പിന്റെയും വീഴ്ച തുറന്നുകാട്ടാൻ എരമംഗലത്ത് ജനകീയ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റാസിൽ കെ പി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments