Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വേനൽമഴയിലും കാറ്റിലും പൊന്നാനി കോളിൽ കൊയ്യാറായ നെല്ല് വീണു നശിക്കുന്നു


വേനൽമഴയിലും കാറ്റിലും പൊന്നാനി കോളിൽ കൊയ്യാറായ നെല്ല് വീണു നശിക്കുന്നു


വേനൽമഴയിലും കാറ്റിലും പൊന്നാനി കോളിൽ കൊയ്യാറായ നെല്ല് വീണു നശിക്കുന്നു കനത്ത ചുടിന് ആശ്വാസമായി വേനൽമഴ പെയ്യുന്നുണ്ടെങ്കിലും തുടർച്ചയായി പെയ്ത‌ മഴയിലാണ് ആയിരത്തോളം ഏക്കറോളം കൊയ്തെടുക്കാറായ നെല്ലുകൾ വീണു മുളപൊട്ടി തുടങ്ങിയത്. പാട ശേഖരങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ നെല്ല് നശിക്കുമെന്ന് ആശങ്കയിലാണ് കർഷകർ കൊയ്യാനായി ഒരുക്കിയ പാടശേഖരങ്ങളിൽ തുടർച്ചയായി പെയ്‌ത മഴയാണ് കർഷകർക്ക് തിരിച്ചടിയായത്.

 വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, എടപ്പാൾ, നന്നംമുക്ക് പഞ്ചായത്തുകളിലാണ് നെല്ലുകൾ പാടശേഖരത്തെ വെള്ളക്കെട്ടിൽ കിടക്കുന്നത്.
കൊയ്ത്ത് ആരംഭിച്ച പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊയ്ത്തു യന്ത്രങ്ങൾക്കും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ചെളിയിൽ താഴ്ന്നതിനാൽ ചില പാടശേഖരങ്ങളി ലും കൊയ്ത്ത് തടസ്സപ്പെട്ടിരിക്കുന്നു എന്നും കൊയ്ത്തു കഴിഞ്ഞ : പാടശേഖരങ്ങളിൽ വെള്ളം നിറ
ഞ്ഞതോടെ നൂറുകണക്കിന് കെട്ട് വൈക്കോൽ നശിച്ചുകൊണ്ടിരിക്കുകയാണെന്നും യുവകർഷകൻ കെ പി റാസിൽ പറഞ്ഞു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments