വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചെന്ന സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കും
പുഴക്കര ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ പോലീസ് മർദ്ദനവും നിരപരാധികളെ ആക്രമിച്ചു എന്ന സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കും. യുവജന കമ്മീഷൻ അംഗം പി ഷബീർ പരിക്കേറ്റ വിദ്യാർത്ഥികളെ വീടുകളിൽ സന്ദർശിച്ചു.
പെരുമ്പടപ്പ് പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശപ്പെട്ട സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും, കേരള പോലീസ് സേനക്ക് അപമാനമാകുന്ന സമീപനമാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളതെന്നും, യുവജന കമ്മീഷൻ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ഷബീർ പറഞ്ഞു.
നിരവധി ചെറുപ്പകാർക്ക് ഉണ്ടായ ഈ ദുരനുഭവത്തെ യുവജന കമ്മീഷൻ അതീവ ഗൗരവത്തതോടെയാണ് നോക്കി കാണുന്നതെന്നും തുടർനടപടികൾ നിർബന്ധമായും കൈകൊള്ളുമെന്നും ഉറപ്പു നൽകി.
Dyfi ബ്ലോക്ക് സെക്രട്ടറി സുകേഷ് രാജ്, Dyfi ബ്ലോക്ക് പ്രസിഡന്റ് സി.പി അഭിലാഷ്, dyfi ബ്ലോക്ക് ട്രഷറർ തേജസ്സ് കെ ജയൻ, വി.എം റാഫി, ബക്കർ ഫസി നൗഫീഖ്, ദിൽഷാദ്, അൻവർ, Cpim ലോക്കൽ സെക്രട്ടറി p അജയൻ, പ്രകാശൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments