അംഗീകാരങ്ങളുടെ നിറവിൽ പൊന്നാനി നഗരസഭ.
പൊന്നാനി: മാലിന്യനിർമ്മാർജ്ജന -ശുചിത്വ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ പൊന്നാനി നഗരസഭയ്ക്ക് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലയിലെ ഏറ്റവും മികച്ച ഹരിത സർക്കാർ ആശുപത്രിയായി മാതൃ ശിശു ആശുപത്രിയും പുരസ്കാരത്തിന് അർഹമായി.
കൂടാതെ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഹരിത കർമ്മ സേനയ്ക്കുള്ള പുരസ്കാരവും പൊന്നാനി ടീം കരസ്ഥമാക്കി.
വളരെ അഭിമാനകരവും നേട്ടങ്ങൾക്ക് പൊന്നാനി നഗരസഭയെ പ്രാപ്തമാക്കിയത് നാട്ടുകാരുടെ പൂർണ പിന്തുണയും സഹകരണവും , ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേന, നഗരസഭസെക്രട്ടറി,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കൗൺസിലർമാർ , കലാ-കായിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ , വിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാ വരുടേയും സഹകരണവും പിന്തുണയും കൊണ്ടു മാത്രമാണന്ന്ന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments