ടി എം സിദ്ദിഖ് വീണ്ടും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ തിരിച്ചെത്തി
സിപിഐഎം നേതാവ് ടി എം സിദ്ദിഖ് വീണ്ടും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ. ഇന്ന് ചേർന്ന മലപ്പുറം സിപിഐഎം ജില്ലാ കമ്മിറ്റി യോഗമാണ് സെക്രട്ടറിയേറ്റംഗങ്ങളെ തിരഞ്ഞെടുത്തത്. 10 അംഗങ്ങൾ ഉൾപ്പെട്ട സെക്രട്ടറിയേറ്റിൽ ടിഎം സിദ്ദീഖ് തിരിച്ചെത്തുകയായിരുന്നു. താനൂർ നടന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. ടി എം സിദ്ദിഖ് കൂടി ഉൾപ്പെട്ട പത്ത് അംഗ സെക്രട്ടേറിയറ്റ് ആണ് പുതിയതായി രൂപീകരിച്ചത്. ടിഎം സിദ്ദിക്കിനെ കൂടാതെ പൊന്നാനിയിൽനിന്ന് ഖലീമുദ്ധീനും സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്. സ്വാഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗമായാണ് പാർട്ടി അംഗങ്ങളുടെ തരം താഴ്ത്തലും തിരിച്ചെടുക്കലുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments