മൂക്കുതല അനിയൻമാരാർ അനുസ്മരണം നടന്നു
മാർച്ച് 27 ന് അന്തരിച്ച പ്രശസ്ത വാദ്യകലാകാരനും കണ്ടതല ക്ഷേത്രവാദ്യകലാസംഘത്തിൻ്റെ സ്ഥാപകനും നൂറോളം ക്ഷേത്രങ്ങളിൽ വാദ്യ അടിയന്തിരം നടത്തിവന്നിരുന്ന മാരാത്ത് അനിയൻ മാരാരുടെ അനുസ്മരണയോഗം നടത്തി : മൂക്കുതല ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവൻ ഹാളിൽ നടന്ന യോഗം ശബരിമല മുൻ മേൽശാന്തി തന്ത്രിയുമായ തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.എൻ കൃഷ്ണമൂർത്തി വിശിഷ്ടാതിഥികൾക്ക് സ്വാഗതം പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് കെ.ശങ്കര നാരായണൻ നായർ അദ്ധ്യക്ഷതവഹിച്ചു. കെ.പി.എസ്. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ശുകപുരം രാധാകൃഷ്ണൻ, മണ്ടനല ദേവസ്വം ചെയർമാൻ കെ.പി വത്സലൻ, വിജയൻ പെരിങ്ങോട്, അഡ്വക്കറ്റ് മണികണ്ഠൻ, വത്സലൻ പാലപ്പെട്ടി, കഴമെഴുത്ത് കലാകാരൻ ഗോവിന്ദ കുറുപ്പ്, വെളിച്ചപ്പാട് ചന്ദ്രൻനായർ, തൃക്കണ്ട പുരം ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എം.എസ്. കുഞ്ഞുണ്ണി , നന്നംമുക്ക് മണലിയാർ കാവ് ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സജീവൻ, ആര്യങ്കാവ് ക്ഷേത്രം പ്രസിഡണ്ട് ടി.കൃഷ്ണൻ നായർ, ശിവദാസൻ മുലപ്പുള്ളി , ടി.കെ. രാജൻ, ശ്രീകുമാർ എന്നിവർ അനിയൻ മാരാരെ അനുസ്മരിച്ചു സംസാരിച്ചു. ക്ഷേത്രവാദ്യ കലാസംഘം സെക്രട്ടറി പി മണിക ണ്ഠൻ കൃതജ്ഞത രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments