പൊന്നാനിയിൽ ടീ ജെ ആൻജയോസ് നയിക്കുന്ന കടൽ സംരക്ഷണയാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകും
പൊന്നാനി : കടൽ ഖനന പദ്ധതിയിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് എട്ടിന് രാജ് ഭാവന് മുന്നിൽ മനുഷ്യ ശൃംഖല സൃഷ്ടിക്കുകയാണ്. അതിൻ്റ് പ്രചരണാർത്ഥം എഐടിയുസി സംസ്ഥാന പ്രസിഡണ്ടും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ടീ ജെ ആഞ്ചലോസ് നയിക്കുന്ന കടൽ സംരക്ഷണ യാത്ര പൊന്നാനിയിൽ 24ആം തീയ്യതി സമാപിക്കുകയാണ് സമാപന സമ്മേളനം വമ്പിച്ച വിജയം ആക്കുന്നതിനുവേണ്ടി മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പൊന്നാനി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി കൺവെൻഷൻ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡണ്ട് ഹുസൈൻ ഇസ് പാടത്ത് അധ്യക്ഷത വഹിച്ചു, എഐടിയുസി സംസ്ഥാന ട്രഷറർ പി സുബ്രഹ്മണ്യം, എഐടിയുസി ജില്ലാ പ്രസിഡണ്ട് എം എ റസാഖ്, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ എൻ ഉദയൻ , എ കെ ജബ്ബാർ, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ, പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, എം മാജിദ്, വിപി ഗംഗാധരൻ, സുബൈർ പരപ്പനങ്ങാടി, സിദ്ദീഖ് പുതിയിരുത്തി, ഖാലിദ് താനൂർ, എന്നിവർ സംസാരിച്ചു. 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ഷാജിറാ മനാഫ്, പി സുബ്രഹ്മണ്യൻ, പി ബാലകൃഷ്ണൻ, എം എ റസാഖ്, പി പി ഹനീഫ, എന്നിവരും സ്വാഗതസംഘം ചെയർമാനായി പി രാജൻ, വൈസ് ചെയർമാൻ കെ കെ ബാബു, ജയപ്രകാശ്, എ എ സിദ്ദീഖ്, എം മാജിദ്, എവറസ്റ്റ് ലത്തീഫ് എന്നിവരെയും, ജനറൽ കൺവീനറായി എ കെ ജബ്ബാർ, ജോയിൻ കൺവീനറായി ബാബു പാലപ്പെട്ടി, സലിം പുതിയിരുത്തി, അലി അയ്യോട്ടിച്ചിറ, മൊയ്തുട്ടി, ഖാലിദ് പുതുപൊന്നാനി, നിസാർ ആനപ്പടി, ഷെഫീഖ് തെക്കേകടവ് , അമീൻ, സുലൈമാൻ മരക്കടവ്, ട്രഷററായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ പൊന്നാനി മണ്ഡലം സെക്രട്ടറി പി പി മുജീബ് റഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments