പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ബയോ ബിൻ വിതരണം ചെയ്തു.
കേരള മാലിന്യ സംസ്കരണ യജ്ഞത്തിലേക്ക് ഇനി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും!
2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സൈക്ലോൺ ഷെൽട്ടർ പാലപ്പെട്ടിയിൽ വച്ചു ബയോബിൻ വിതരണം ചെയ്തു. ജൈവമാലിന്യ സംസ്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും, ആരോഗ്യസംരക്ഷണത്തിനും കേരളത്തിനൊരു മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇന്ന് വീടുകളിൽ നിന്ന് ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സൗകര്യപ്രദമായി സംസ്കരിക്കാനും, മണ്ണിന് വളമാകുന്ന ഹ്യൂമസ് തയാറാക്കാനും സഹായിക്കുന്ന ബയോബിൻ മലിനജലവും ദുർഗന്ധവുമില്ലാതെ വീട്ടിൽ തന്നെ മാലിന്യം കൈകാര്യം ചെയ്യുവാനും സഹായിക്കുന്നു. കഴിഞ്ഞതവണ വിതരണം ചെയ്ത ബയോബിനിൽ നിന്നും ജനങ്ങളുടെ ആവശ്യപ്രകാരം ബൊക്കാഷി ബയോബിനാണ് ഇത്തവണ വിതരണം ചെയ്തത്. ഒരു ഹരിതഗ്രാമം രൂപപ്പെടുത്താനുള്ള വലിയൊരു കാൽവെയ്പ്പും കുടിയാണിത്.
വാർഡ് മെമ്പർ ശ്രീ. സുനിൽദാസ് സ്വാഗതം പറയുകയും, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൗദ അബ്ദുള്ള അദ്ധ്യക്ഷത വഹിക്കുകയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനീഷ് മുസ്തഫ ബയോബിൻ വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ബയോബിന്റെ ഉപയോഗത്തെക്കുറിച്ച് ശ്രീ. നിതീഷ് ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഈ വലിയ ഒത്തുചേരലിൽ വാർഡ് മെമ്പർമാരായ ശ്രീമതി. ഷംല റഷീദ്, ശ്രീമതി. കൗലത്ത് യഹിയ ഖാൻ എന്നിവർ ആശംസകൾ അറിയിക്കുകയും, പഞ്ചായത്ത് വി.ഇ.ഒ ശ്രീ. രൂപേഷ് നന്ദി അറിയിക്കുകയും ചെയ്തു.വി ഇ ഒ ശ്രീമതി. സൂര്യ,വാർഡ് മെമ്പർമാരായ ശ്രീ. ഉണ്ണികൃഷ്ണൻ,ശ്രീ സക്കറിയ മറ്റ് ജനപ്രതിനിധികളും ഈ ചടങ്ങിന്റെ ഭാഗമായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments