കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം: കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭയിലെ ഈ ഴുവത്തിരുത്തി കുട്ടാട്- ഗേൾസ് ഹൈസ്കൂൾ റോഡിലെ അമ്പാടി പടിയിൽ മൂന്നുവർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അഴുക്കുചാലിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ട നഗരസഭയുടെ നടപടിയെപ്പറ്റി അന്വേഷണം വേണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ആവശ്യപ്പെട്ടു. നഗരസഭയുടെ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തിയെ പറ്റി മൂന്ന് വർഷം മുൻപ് ജില്ലാ കലക്ടർക്കും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് കൂട്ടാടിലെ നിലവിലുള്ള അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർക്കും,ജോയിൻറ് ഡയറക്ടർക്കും പൊന്നാനി നഗരസഭ കത്ത് നൽകിയിട്ടും ഇതുവരെ യാതൊരു പരിഹാര നടപടിയും നടത്തിയില്ല. മിഷ്യൻ സ്കൂൾ, വിജയമാത, ന്യൂ എൽപി സ്കൂൾ,ഐ സ് സ് സ്കൂൾ, എ വി ഹൈസ്കൂൾ, നിരവധി ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് വർഷമങ്ങളായി ശുചീകരണ പ്രവർത്തി നടത്താത്ത അഴുക്കു ചാലിലെ മലിനജലത്തിൽ ചവിട്ടി യാത്ര ചെയ്യുന്നത്. ജില്ലാ കലക്ടർക്കും ജോയിൻറ് ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകുകയും, വിദ്യാർത്ഥികളെ മലിനജലത്തിൽ കൂടി നടത്തിക്കുകയും ചെയ്യുന്ന പൊന്നാനി നഗരസഭയുടെ നടപടിയെപ്പറ്റി ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments