Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുഴക്കര ഉത്സവ ദിവസം പോലീസ് നടത്തിയത് ക്രൂരമായ അക്രമ സംഭവങ്ങളെന്ന് സി.പി.ഐ. (എം) എരമംഗലം ലോക്കൽ കമ്മിറ്റി


പുഴക്കര ഉത്സവ ദിവസം പോലീസ് നടത്തിയത് ക്രൂരമായ അക്രമ സംഭവങ്ങളെന്ന് സി.പി.ഐ. (എം) എരമംഗലം ലോക്കൽ കമ്മിറ്റി

പുഴക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലെ ഏതാനും ചില സിവിൽ പോലീസ് ഓഫീസർമാർ ക്രൂരമായ അക്രമ സംഭവങ്ങൾ നടത്തി എന്ന് ആരോപിച്ച് സി.പി.ഐ.എം എരമംഗലം ലോക്കൽ കമ്മിറ്റി വാർത്താസമ്മേളനം നടത്തി.

വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം

പുഴക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലെ ഏതാനും ചില സിവിൽ പോലീസ് ഓഫീസർമാർ കാണിച്ച ക്രൂരമായ അക്രമ സംഭവങ്ങൾ ഗവണ്മെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും ഇത്തരത്തിൽ ഗവൺമെന്റ് നയ ങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് വിദ്യാർത്ഥികളടക്കമുള്ളവരെ വളരെ മൃഗീയമായി മർദ്ദിച്ചവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിനും തക്കതായ നടപടികൾ കൈകൊള്ളണമെന്നും അഭ്യർത്ഥിച്ചു മുഖ്യമന്ത്രി, ഡി ജി പി. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, മറ്റ് ബന്ധപെട്ട കേന്ദ്രങ്ങളിലും സി പി ഐ എം എരമംഗലം ലോക്കൽ കമ്മിറ്റി പരാതി നൽകിയിരിക്കുകയാണ്

2025 ഏപ്രിൽ 2-ാം തിയ്യതി എരമംഗലം നരണിപ്പുഴ റോഡിലുള്ള പുഴക്കര ഭഗവതി .ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. സ്ഥലപരിമിതി ഏറെയുള്ള ഇവിടേക്ക് പ്രദേശത്തുള്ള ഒമ്പതോളം ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള വരവ് പൂരങ്ങളുണ്ടായിരുന്നു. തംബോലം, ബാൻറ് സെറ്റ് അടക്കമുള്ള പൂരാഘോഷങ്ങളായിരുന്നു 'എരമംഗലം കല്ലൂർപ്പുള്ളി ക്ഷേത്രത്തിനടുത്തുള്ള കോസ്കോ എന്ന് പേരുള്ള ക്ലബ്ബിന്റെ പുരവരവിൽ പരിപാടി അവസാനിച്ച് എല്ലാവരും പിരിഞ്ഞുപോകുന്ന സന്ദർഭത്തിൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ മാരായ വിഷ്ണു നാരായണൻ, അരുൺകുമാർ എന്നിവർ അനാവശ്യപ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് ക്ലബ്ബിലുള്ള കുട്ടികളെ ലാത്തി വീശി ഓടിച്ചിരുന്നു. ഈ അതിക്രമത്തിൽ പലകുട്ടികൾക്കും നല്ല പരിക്ക് പറ്റിയിരുനെന്നും. ഭയം മൂലം കുട്ടികൾ ഇക്കാര്യങ്ങൾ അപ്പോൾ ആരോടും പറഞ്ഞിരുന്നില്ല. പാർട്ടി ഏരിയാ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിൻ്റെ മകൻ അഭിറാമിൻ്റെ മുഖത്ത് ലാത്തി കൊണ്ടടിച്ചതിൻ്റെ ഭാഗമായി പല്ല് പൊട്ടുകയും ചുണ്ട് മുറിയുകയും ചെയ്‌തിട്ടുള്ളതാണ്. ഇത് കണ്ട ബിനീഷ് കുമാർ ചെറാത്ത് ബാലകൃഷ്‌ണൻ എന്നവർ സിവിൽ പോലിസ് ഓഫീസർ അരുൺകുമാറിനോട് എന്തിനാ സാറേ ഇങ്ങനെ ചെയ്യുന്നത്. അവൻ്റെ മുഖത്ത് നിന്ന് ചോര വരുന്നത് കണ്ടില്ലേ എന്ന് ചോദിക്കുകയും ചെയ്‌തു. ഈ സന്ദർഭത്തിൽ അരുൺകുമാർ എന്ന പോലിസുകാരൻ ബാലകൃഷ്‌ണൻ്റെ നേർക്ക് വരികയും നീയാരെടാ അത് ചോദിക്കാൻ എന്ന് പറഞ്ഞ് പിടിച്ചുവെക്കുകയുമുണ്ടായി. തുടർന്ന് പൂരപ്പറമ്പിലൂടെ ബാലകൃഷ്‌ണനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

ഈ വിവരം അറിഞ്ഞ ഞാനും സി.പി.ഐ.(എം) എരിയാ കമ്മിറ്റിയംഗം സുരേഷ് കാക്ക നാത്തും ലോക്കൽ കമ്മിറ്റി അംഗം ടി. ഗിരിവാസനും കൂടി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ എത്തുകയും സി.ഐ.യോട് കാര്യങ്ങൾ ചോദിക്കുകയും ചെയ്‌തിരുന്നു. അരുൺകുമാർ എന്ന പോലീസ് ഓഫീസറെ ഒരാൾ മർദ്ദിച്ചെന്നും അയാളെ ബാലകൃഷ്‌ണൻ രക്ഷപ്പെടു ത്തിയെന്നുമാണ് സി.ഐ. ഞങ്ങളോട് പറഞ്ഞത്. 54 വയസ്സുള്ള ബാലകൃഷ്‌ണൻ ടൈലറാണ്. ഇതുവരെ ഒരു പോലീസ് കേസിലും ഉൾപ്പെടാത്ത ആളാണന്ന് ഞങ്ങൾ പറയുകയുണ്ടായി പരിശോധിച്ച് കാര്യങ്ങൾ ചെയ്യാം ആരെയും അന്യായമായി ഉൾപെടുത്തില്ലായെന്നും പറഞ്ഞു.

ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഇറങ്ങിയതിനുശേഷം രാത്രി 12 മണിയോട് കൂടി പോലിസ് സ്റ്റേഷനിൽ നിന്ന് സിവിൽ പോലീസ് ഓഫീസർമാരായ ജോജോ, ഉമേഷ്, വിഷ്‌ണുതമ്പാൻ, സാൻ സോമൻ, വിഷ്‌ണു നാരായണൻ, എന്നീ സിവിൽ പോലിസ് ഓഫി സർമാരും മറ്റ് ചിലരും ചേർന്ന് കെ.എൽ. 46 എഫ് 8037 എന്ന നമ്പരിലുള്ള ടൊയോട്ട എറ്റിയോസ് സ്വകാര്യ വാഹനത്തിൽ സിവിൽ ഡ്രസ്സിൽ എരമംഗലം കൊളാടി ബാലകൃഷ്ണൻ റോഡിൽ താമസിക്കുന്ന ബാലകൃഷ്‌ണൻ്റെ സഹോദരനായ ചെറാത്ത് ഹരിദാസൻ്റെ വീട്ടിൽ വന്ന് ഹരിദാസന്റെ മകൻ സഞ്ജയിനെ വീട്ടിൽ നിന്ന് വിളിച്ചി സ്റ്റേഷനിലേക്ക് പോയി. ഈ സമയം, അവൻ നാളെ ഡിഗ്രി പരീക്ഷയുണ്ടെന്നും അവൻ ഒരു കുഴപ്പത്തിനും പോയിട്ടില്ലെന്നും നേരത്തെത്തന്നെ അവൻ വീട്ടിൽ എത്തിയിരുന്നതാണെന്നും ഹരിദാസൻ പോലിസുകാരോട് പറയുകയുണ്ടായി. അതിന് മറുപടിയായി പോലീസ് പറഞ്ഞത്. വേറെ കുഴപ്പമൊന്നുമില്ലെന്നും ഇവനല്ല പ്രതിയെങ്കിൽ ഉടനെത്തന്നെ വിടാം എന്നാണ് ഇതിന് പോലിസ് മറുപടി പറഞ്ഞത്. എന്നാൽ കാറിൽ കയറിയ സഞ്ജ‌യിനെ പോലീസുകാരായ ജോജോ, വിഷ്‌ണുതമ്പാനും മറ്റുളവരും സ്റ്റേഷൻ എത്തുന്നതുവരെ ക്രൂരമായി മർദ്ദിക്കുകയുണ്ടായി. പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ സന്ദർഭത്തിൽ മർദ്ദനമേറ്റു എന്ന് സി ഐ പറഞ്ഞ അരുൺകുമാർ എന്ന പോലീസുകാരനും സ്റ്റേഷനിലുണ്ടായിരുന്നു. ഇവനല്ല എന്നെ മർദ്ദിച്ചത് വെറെയാളാണ് എന്ന് ഈ ഓഫീസർ പറയുകയുണ്ടായി ഇത് കേട്ടിട്ടും സ്റ്റേഷനിൽ വെച്ച് സഞ്ജയിനെ പോലീസുകാർ മർദ്ദിച്ചു. പൊക്കിളിൻ്റെ ഭാഗത്തുനിന്നും രോമം വലിച്ചു പറിച്ചും ചോര പൊടി വരെ മുലഞെട്ടുകൾ പിരിച്ചുഞെരിച്ചുമായിരുന്നു മർദ്ദനം.

ഇക്കാര്യങ്ങളൊന്നും ഭയം മൂലം അവൻ ആരോടും പറഞ്ഞിരുന്നില്ല. 3-ാം തിയ്യതി രാത്രി ഒരു മണിയോടെ തുടങ്ങിയ പോലീസ് അതിക്രമത്തിനൊടുവിൽ പുലർ ലർച്ചെ 3 മണിക്ക് ശേഷമാണ് പോലീസ് സഞ്ജയിനെ വിട്ടു നൽകുന്നത്

സാറെ എനിക്ക് നാളെ പരീക്ഷയുള്ളതാ നീയൊന്നും ഇനി ക്ഷ എഴുതണ്ടടാ എന്ന് പറഞ്ഞാണ് നിരപരാധിയായ വിദ്യാർത്ഥിയെ പോലീസ് മർദ്ദിച്ചുകൊണ്ടിരുന്നത്. 


അതിൽ ഒരു പോലീസുകാരൻ അവന്റെ ഒരു കണ്ണടപ്പിച്ച ശേഷം മറ്റേ കണ്ണിലേക്ക് രാത്രിയിൽ തെരച്ചിലിന് ഉപയോഗിക്കുന്ന ടോർച്ച് ലൈറ്റ് നിരന്തരം അടിച്ചും കൊണ്ടി ണ്ടിരുന്നതാതായും അവൻ പറയുന്നു. പിന്നീട് മറുകണ്ണിലും ഈ പീഢനം നടത്തിയതായും അവൻ പറയുന്നുണ്ട്.

ഇത്തരത്തിൽ അതിക്രൂരവും പ്രാകൃതവും ആയ പീഡനമുറകളാണ് പെരുമ്പടപ്പിലെ പോലിസ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 22 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിയോട് ചെയ്ത‌ത്. 

ഇത്തരത്തിലുള്ള പീഢനങ്ങൾ നടന്ന വിവരം അവൻ ഏപ്രിൽ 5-ാം തിയ്യതി മാത്രമാണ് പുറത്ത് പറയുന്നത്. രാവിലെ എഴുന്നറ്റ സമയത്ത് കണ്ണുകളിൽ ചോര തളം കെട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് അവൻ കാര്യങ്ങൾ വിശദമായി തുറന്നു പറയുന്നത്. മുല ഞെട്ടുകൾ പിരിച്ച് വലിച്ചതിന്റെ ഭാഗമായി പൊടിഞ്ഞ ചോരപ്പാടുകളും അപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇതിൻറെ ഭാഗമായി എരമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി ചികിത്സ നേടുകയും ചെയ്‌തു.

സഞ്ജയിനെ സ്റ്റേഷനിൽ കൊണ്ടുപോയി നിർത്തിയതിന് ശേഷം ഈ പോലീസ് സംഘം അതേ വാഹനത്തിൽ പരേതനായ കാക്കനാത്ത് കുമാരൻ്റെ വീട്ടിലും ചെന്നുകയറി. കുമാരൻറെ ഭാര്യയും മക്കളായ ബിനീഷ്കുമാർ, അനുരാഗ് എന്നിവരാണ് അവിടെ താമസം. പോലീസ് വീട്ടിൽ എത്തുന്ന സമയത്ത് കുമാരൻ്റെ ഭാര്യ ഭർത്താവിൻ്റെ അനുജനും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് കാക്കനാത്തിൻ്റെ വീട്ടിലേക്ക് സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന് പരിക്ക് പറ്റിയെന്നറിഞ്ഞ് അങ്ങോട്ട് പോയിരിക്കുകയായിരുന്നു. ഇളയ മകൻ അനുരാഗ് മാത്രമാണ് ഉണ്ടായിരുന്നത്. പോലിസ് വാതിൽ ചവിട്ടിത്തുറന്നാണ് ഉറങ്ങിക്കിടന്നിരുന്ന അനുരാഗിനെ കടന്നുപിടിച്ചത്. എവിടെയാടാ ബിനീഷ് എന്ന് ചോദിച്ച് അവനെയും തുടരെത്തുടരെ മർദ്ദിച്ചു അവൻ ഇവിടെയില്ലയെന്ന് പറഞ്ഞു അമ്മ പാപ്പന്റെ വീട്ടിൽ പോയിയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ മർദ്ദിച്ചവശനായ അവനേയും കൂട്ടി അതേ കാറിൽ പോലീസ് സുരേഷ് കാക്കനാത്തിൻ്റെ വീട്ടിലേക്ക് വരികയുണ്ടായി. ആ സമയം സുരേഷും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. മകനുമായി ഹോസ്‌പിറ്റലിൽ പോയിരിക്കുക വീട്ടിലെത്തിയ പോലീസ് അവിടെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ബിനീഷ് എവിടെ പോയെന്ന് ചോദിച്ച് സ്ത്രീകളടക്കുമുള്ളവരോട് കയർത്ത് സംസാരിക്കുകയും ചെയ്തു. 

സുരേഷിന്റെ മൂത്ത ജ്യേഷ്ഠനായ അറമുഖൻ എന്നയാളുടെ ഭാര്യ ഹൃദയ ശസ്ത്രക്രിയ ചെയ്ത വ്യക്തിയാണ്. മറ്റൊരു ജേഷ്‌ഠൻ കുമാരൻ്റെ ഭാരയ്ക്കും നിരവധി അസുഖങ്ങളുള്ള സ്ത്രീയാണ്. ഇവരുടെയെല്ലാം മുന്നിൽ വെച്ച് പോലീസുകാരായ ജോജോ, വിഷ്‌ണുതമ്പാൻ, തുടങ്ങിയവർ അനുരാഗിനെ വലിച്ചിഴച്ച് കാറിൽ കയറ്റി പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയാണ് ചെയ്‌തത്‌. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കാറിൽ വെച്ച് അനു രാഗിനെ പോലീസ് നിരന്തരമായി മർദ്ദി ച്ചുകൊണ്ട കാണ്ടിരുന്നു. 

സ്റ്റേഷനിൽ ചെന്നതിന് ശേഷം അവ വെൻ്റെ ഫോൺ പരിശോധിച്ചു അതിൽനിന്ന് ആദർശ എന്ന കുട്ടിയെ വിളിക്കാൻ പറഞ്ഞു. അനുരാഗിന്റെ ഫോണിൽ നിന്ന് തന്നെ ആദർശിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.

ആദർശിന്റെ വീട്ടിൽ പിന്നെ ആരൊക്കെയു ണ്ടെന്നായി പോലീസിൻ്റെ അടുത്ത ചോദ്യം. അവൻ്റെ അനുജനും അചഛനും അമ്മയുമുണ്ടെന്ന് അനുരാഗ് മറുപടി പറഞ്ഞു. എന്നാൽ വാ എന്നും പറഞ്ഞ് അനുരാഗിനെ വീണ്ടും കാറിൽ കയറ്റി കൊളാടി റോഡിൽ താമസിക്കുന്ന ആദർശിൻ്റെ വീട്ടിലേക്ക് പോയി. ആദർശിന്റെ അച്ഛൻ വടാശ്ശേരി പ്രേമചന്ദ്രൻ എരമംഗലത്ത് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമ നടത്തുന്ന ആളാണ്. അവിടെ നിന്നും 18 വയസ്സ് മാത്രം പ്രായമുള്ള പ്രേമചന്ദ്രന്റെ മകൻ ആദിത്തിനെയും കാറിൽ കയറ്റി. രണ്ട് പോലിസുകാർ മുൻസീറ്റിലും നാല് പേർ പുറകിലെ സീറ്റിലും ഇരുന്നു. ആദിത്തിനെയും അനുരാഗിനെയും കാറിൻ്റെ പ്ലാറ്റ്ഫോമിലാണ് ഇരുത്തി യത്. യാത്രമദ്ധ്യേ നാല് പോലിസുകാരും രണ്ടുപേരെയും കാലുകൊണ്ട് നിരന്തരം മർദ്ദിക്കു കയും ചെയ്തു. ഈ രണ്ട് കുട്ടികളെയും കൊണ്ട് പോലീസുകാർ പോയത് സ്റ്റേഷനിലേക്കല്ല. പെരുമ്പടപ്പ് പാറയിൽ നിന്നും പടിഞ്ഞാറ് പാലപ്പെട്ടി റോഡിലുള്ള ശ്‌മശാനത്തിൻ്റെ ഭാഗത്തേക്കാണ്. അവിടെവെച്ച് ബിനീഷ് എവിടെയെന്ന് ചോദിച്ച് രണ്ടുപേരെയും ക്രൂരമായി പീഡിപ്പിച്ചു. സഞ്ജയിനെ ചെയ്‌തുപോലെ മുലഞെട്ടുകൾ ഞെരിച്ചുപിരിച്ചും വയറിന്റെ മദ്ധ്യത്തിൽ നിന്ന് രോമങ്ങൾ പിഴുതെടുത്തുമായിരുന്നു പോലിസിൻ്റെ അഭ്യാസമുറകൾ കൂടാതെ വൃഷ്ണങ്ങൾ ഞെരിച്ചമർത്തിയുമുള്ള പ്രാകൃതമായ ശിക്ഷാമുറകളാണ് പെരുമ്പടപ്പ് സ്റ്റേഷനിലെ ക്രമിനലുകളായ പോലിസുകാർ കുട്ടികളോട് ചെയ്തത്.

 മകൻ ആദിത്യനെ പോലീസ് കൊണ്ടുപോയതിനെ തുടർന്ന് പിതാവ് പ്രേമചന്ദ്രൻ തന്റെ ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയുണ്ടായി. പ്രേമചന്ദ്രൻ സ്റ്റേഷനിലെ ത്തിയപ്പോൾ മകൻ ആദ്യത്തിനെയും അനുരാഗിനെയും കൊണ്ടുപോയ പോലിസ് വാഹനം സ്റ്റേഷനിൽ എത്തിയിട്ടുണ്ടായിരുന്നില്ല. നിരവധിയയായ മർദ്ദനത്തിനൊടുവിൽ വാഹനം അവ രെയും കൊണ്ട് കുറെ സമയം കഴിഞ്ഞാണ് സ്റ്റേഷനിലെത്തിയത്. പ്രേമചന്ദ്രനും ഇവരോ ടൊപ്പം സ്റ്റേഷനകത്തേക് കയറി, അവിടെവെച്ച് പ്രേമചന്ദ്രനെയും പോലീസ് ക്രൂരമായി മർദ്ദി ക്കുന്ന സ്ഥിതിയാണുണ്ടായത്. മകൻ്റെ മുന്നിൽ വെച്ച് തല്ലല്ലേ എന്ന് പറഞ്ഞപ്പോൾ. എന്നാൽ മകനെ തല്ലാടാ എന്ന് പറഞ്ഞ് അപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന വനിത പോലീസ് ജ്യോഷിനയും ജോജ, സന്തോഷ്, ഉമേഷ്, വിഷ്ണുതമ്പാൻ, വിഷ്‌ണു നാരായണൻ, മർദ്ദനമേറ്റുവെന്ന് പറഞ്ഞ അരുൺകുമാർ അടക്കം വരുന്ന സംഘം ഇവരെ മാറി മാറി മർദ്ദിക്കുന്ന സ്ഥിതിയുണ്ടായി

പുഴക്കര ഉത്സവത്തിൽ വെച്ച് അകാരണമായി കുട്ടികളെ മർദ്ദിച്ച അരുൺകുമാർ, മർദ്ദനത്തിൽ പരിക്ക് പറ്റിയ കുട്ടികളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് തന്നെ വർദ്ധിച്ചു എന്നും ബാലകൃഷ്ണൻ ബിനീഷിനെ മോചിപ്പിച്ചു എന്നും കെട്ടുകഥ ഉണ്ടാക്കിയത്. ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിൽ ഇയാളുടെ മൊഴിയിൽ പോലും പേര് പരാമർശിക്കാത്ത സഞ്ജയ്, അനുരാഗ് , ആദിത്യൻ, ആദിത്യന്റെ പിതാവ് പ്രേമചന്ദ്രൻ എന്നിവരെ പെരുമ്പടവ് പോലീസ് സ്റ്റേഷനിൽ വച്ചും പുറത്തുവച്ചും ക്രൂരമായി പീഡനങ്ങൾക്കിടയാക്കിയത്. ബഹുമാനപ്പെട്ട സുപ്രീംകോടതി നിർദ്ദേശങ്ങൾക്കെതിരെയും എൽഡിഎഫ് ഗവൺമെന്റിന്റെ പോലീസ് നയങ്ങൾക്ക് വിരുദ്ധമായും ഉള്ള പ്രാകൃതമായ മർദ്ദനമാണ് കുട്ടികൾക്ക് അനുഭവിക്കേണ്ടിവന്നത് ഭയം മൂലം ഇതൊന്നും അവർ ആരോടും പൂർണമായും പറഞ്ഞിട്ടില്ലാത്തതാകുന്നു.

എൽ.ഡി.എഫ് ഗവൺമെന്റിന്റെ നയങ്ങൾക്ക് വിരുദ്ധമായ പ്രാകൃത മർദ്ദനം അഴിച്ചുവിട്ട പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ ഈ പരാതികൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥനെ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തണമെന്നും കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺകുമാർ, വിഷ്‌ണുനാരായണൻ, ജോജോ, വിഷ്‌ണു തമ്പാൻ, സാൻ സോമൻ, ഉമേഷ് എന്നിവരെയും മർദ്ദനത്തിന് നേതൃത്വം കൊടുത്ത മറ്റ് ഉദ്യോ ഗസ്ഥരേയും സർവ്വീസിൽ നിന്ന് മാറ്റി നിർത്തി ചെയ്‌ത് നിഷ്‌പക്ഷമായ അന്വേഷണം ഉറപ്പ് വരുത്തി പീഢനമനുഭവിച്ച കുട്ടികൾക്കും മറ്റുള്ളവർക്കും നീതി നൽകുന്ന വിധമുള്ള നടപടി ഉണ്ടാകണമെന്ന് താൽപര്യപ്പെടുന്നു.

വാർത്ത സമ്മേളനത്തിൽ സിപിഐ (എം) പൊന്നാനി ഏരിയാ സെന്റർ അംഗം സുരേഷ് കാക്കനാത്ത്, കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി, എരമംഗലം ലോക്കൽ സെക്രട്ടറി പി. അജയൻ, സെന്റർ അംഗം ടി. ഗിരിവാസൻ, എരമംഗലം ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ മഞ്ചേരി എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments