പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി എജ്യു എക്സ്പോക്ക് തുടക്കമായി
പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കുന്ന എജ്യു എക്സ്പോക്ക് തുടക്കം കുറിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി സെക്രട്ടറി സൈഫുദ്ധീൻ ഉത്ഘാടനം ചെയ്തു. പെരുമ്പടപ്പിലെയും പരിസര പ്രദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശനം ആണ് നടക്കുന്നത്. എജ്യൂ എക്സ്പോ കൺവീനർ അക്ബർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റംഷാദ് സൈബർമീഡിയ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി.
പെരുമ്പടപ്പ് യൂണിറ്റ് പ്രസിഡന്റ് സലാഹുദ്ധീൻ, വനിത വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ എന്നിവർ മുഖ്യാതിഥികളായി. ആസിഫ് കേക്ക് സ്റ്റോറീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രവി മിൽമ നന്ദി പ്രകാശിപ്പിച്ചു. സൂരേഷ് പൂങ്ങാടൻ, മുസ്ഫർ മെസ്കോ, റനീഷ് മർഹബ, അറഫാത് ഗ്രീൻ ഫ്രഷ്, ഷഫീഖ് ചന്ദനത്ത്, മെഹ്റൂഫ് ബില്ല്യനയർ ആശംസകൾ അറിയിച്ചു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments