പാലപ്പെട്ടിയിൽ ജപ്തി നടപടിക്ക് പിന്നാലെ വയോധിക മരിച്ചു
മലപ്പുറം .പൊന്നാനി പാലപ്പെട്ടിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. പാലപെട്ടി എസ്ബിഐ ബാങ്കാണ് വായ്പ എടുത്ത തുക അടക്കാത്തതിന് തുടർന്ന് തിങ്കളാഴ്ച മാമി ഉമ്മയുടെ വീട് ജപ്തി ചെയ്തത്. 41 ലക്ഷം രൂപയാണ് മാമിയുടെ മകൻ അലിമോൻ 2020 ൽ എസ് ബി ഐ യുടെ പാലപ്പെട്ടി ബ്രാഞ്ചിൽ നിന്ന് സ്ഥലത്തിൻ്റെ ആധാരം ഈട് നൽകി വായ്പ എടുത്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പാലപ്പെട്ടി എസ്ബിഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകന്‍ അലിമോനെ നാല് വര്‍ഷമായി വിദേശത്ത് കാണാതായി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.42 ലക്ഷയായി. പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments