പൊന്നാനി നഗരസഭയിലെ ' ജനകീയ നഗരാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ആരംഭിച്ചു.
പൊന്നാനി നഗരസഭയിലെ ബിയ്യം അർബ്ബൻ ഹെൽത്ത് സെൻ്റർ, ടൗൺ അർബ്ബൻ ഹെൽത്ത് സെൻ്റർ എന്നീ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ENT, ഒപ്ടോമെട്രി, പീഡിയാട്രീഷ്യൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരംഭിച്ചു.
ബിയ്യം അർബ്ബൻ ഹെൽത്ത് സെൻ്ററിൽ നടന്ന ചടങ്ങിൽ വെച്ച് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല , മെഡിക്കൽ ഓഫീസർ വിഷ്ണു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ അൽത്താബ് സ്വാഗതവും കൗൺസിലർ ഇക്ബാൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments