എസ്.എസ്.എഫ് സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും പ്രൗഢമായി
എസ് എസ് എഫ് 32-ാം എഡിഷൻ പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും പ്രൗഢമായി.
വടക്കൂട്ട് ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി ഉദ്ഘാടനം നിർവഹിച്ചു. സെക്ടർ പ്രസിഡന്റ് സിനാൻ മുസ്‌ലിയാർ ഇല്ലത്ത് അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് പൊന്നാനി സോൺ മുൻ പ്രസിഡന്റ് അബ്ദുൽ കരീം സഅദി പ്രഖ്യാപനം നടത്തി. എസ് എസ് എഫ് പൊന്നാനി ഡിവിഷൻ പ്രസിഡന്റ് ഷഫീഖ് അഹ്സനി, സെക്രട്ടറി സിറാജുദ്ധീൻ അശ്‌റഫി, മഹല്ല് പ്രസിഡന്റ് മഠത്തിൽ മുഹമ്മദ് ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ ജനറൽ സെക്രട്ടറി മുഹമ്മദ് ബാബു, മഹല്ല് സാരഥികൾ, പ്രാസ്ഥാനിക നേതാക്കൾ, സെക്ടർ ഭാരവാഹികൾ സംബന്ധിച്ചു.
എസ് എസ് എഫ് പെരുമ്പടപ്പ് സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് വടക്കൂട്ട് സ്വാഗതവും സെക്ടർ സാഹിത്യോത്സവ് സമിതി ചെയർമാൻ അനസ് ഫാളിലി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: ആലിക്കുട്ടി (ചെയർമാൻ) CK ഹനീഫ (കൺവീനർ) മുഹമ്മദ് കുട്ടി (ഫിനാൻസ് കൺവീനർ)
കബീർ അബ്ദുള്ളക്കുട്ടി, അലി ഖത്തർ (വൈസ് ചെയർമാൻ) കോരാട്ടയിൽ മുഹമ്മദ്, VM മജീദ് (ജോയിൻ കൺവീനർ) VK മുഹമ്മദലി, ഷറഫുദ്ദീൻ മുസ്ലിയാർ, ഇബ്രാഹിം കുട്ടി, മുസ്തഫ മദനി (അംഗങ്ങൾ)
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments