പഴ്സ് എടുത്തോളൂ; യുപിഐ പണിമുടക്കി! ഗൂഗിള്‍പേ അടക്കം നിശ്ചലം!
സാങ്കേതിക തകരാർ മൂലം രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യുപിഐ) തടസം ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്താകമാനം ദൈനംദിന ഇടപാടുകള്‍ക്കായി ഇന്ന് ഒട്ടേറെ പേരാണ് യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 11.30 ഓടെയാണ് ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളില്‍ തടസം നേരിട്ടുതുടങ്ങിയത്. 76 ശതമാനം ഉപയോക്താക്കളും പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 23 ശതമാനം പേർക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെന്നും ഡൗൺഡിറ്റക്ടർ വ്യക്തമാക്കുന്നു.
പിന്നാലെ സോഷ്യൽ മീഡിയയിൽ പരാതികളുമായി ഉപയോക്താക്കളെത്തി. പരാജയപ്പെട്ട പണമിടപാടുകളുടെ സ്‌ക്രീൻഷോട്ടുകളുള്‍പ്പെടെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ‘പെട്രോൾ പമ്പിൽ പണമില്ലാതെ കുടുങ്ങി, ഗൂഗിള്‍ പേ പ്രവർത്തിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത്?’ ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓരോ തവണയും ഇടപാടുകള്‍ പരാജയപ്പെടുന്നതായും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നുമുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments