പൊന്നാനി നഗരസഭ ആരോഗ്യ സന്ദേശയാത്ര സംഘടിപ്പിച്ചു
ലോകാരോഗ്യ ദിനത്തിൽ പൊന്നാനി നഗരസഭയിലെ നഗരാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീ കരിച്ച് ജനകീയ ആരോഗ്യ സന്ദേശ യാത്ര സംഘടിപ്പിച്ചു.
ലോകാരോഗ്യ ദിനമായ ഏപ്രിൽ7ന് ദേശീയ നഗരാരോഗ്യ മിഷനും സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളമിഷനും സംയുക്തമായി ജനകീയ ആരോഗ്യ സന്ദേശ യാത്രകൾ സംഘടിപ്പിച്ചു.
"നടന്നുനീങ്ങാം ആരോഗ്യത്തിലേക്ക്"
"കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, സുരക്ഷിത പ്രസവം ആശുപത്രിയിൽ " എന്നീ സന്ദേശങ്ങളുയർത്തി പൊന്നാനി നഗരസഭയ്ക്കു കീഴിലെ ജനകീയ നഗരാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ സന്ദേശ ജാഥകൾ സംഘടിപ്പിച്ചു.
പൊന്നാനി ടൗൺ അർബ്ബൻ ഹെൽത്ത് സെന്ററിൽ നിന്നാരംഭിച്ച ജനകീയ ആരോഗ്യ സന്ദേശറാലി നഗരസഭ കാര്യാലയത്തിൽ സമാപിച്ചു.
ബിയ്യം നഗരാരോഗ്യകേന്ദ്രത്തിൽ നിന്നാരംഭിച്ച സന്ദേശ റാലി ബിയ്യം സെന്ററിൽ സമാപിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. സ്ത്രീ രോഗ വിദഗ്ധ Dr. അബല പ്രോഗ്രാം വിശദീകരിച്ചു. മെഡിക്കൽ ഓഫീസർമാരായ Dr. ശീതൾ, റമീസ, മുരളീകൃഷ്ണൻ , അൽത്താബ് എന്നിവർ ആരോഗ്യ ബോധവത്കരണ സന്ദേശങ്ങൾ കൈമാറി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല കൗൺസിലർമാരായ ഇക്ബാൽ, വി.പി.സുരേഷ്, ഫർഹാൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ,ആശ വർക്കർ മാർ , അംഗൻവാടി പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു.
മെഡിക്കൽ ഓഫീസർ അഭിഷേക് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അഖില നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments